മൃതദേഹം നാട്ടിലെത്തിക്കൽ: നോർക്ക പ്രഖ്യാപനം തട്ടിപ്പ്‌ -നസീർ വാടാനപ്പള്ളി

ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറുടെയോ, എംബസ്സി യുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കും എന്ന നോർക്കയുടെ പ്രഖ്യാപനം തനി തട്ടിപ ്പാണെന്ന്​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രയത്​നിക്കുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി. ഇൗ വിഷയത്തി ൽ യാതൊരു വിവരവുമില്ലാത്ത ആളുകൾ നൽകിയ ഉപദേശങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്​. യു.എ.ഇയിൽ ഒരു വ്യക്തി മരണപ്പെട്ടാൽ ബന്ധുക്കൾക്ക്‌ നാട്ടിലേക്ക്‌ കൊണ്ടു പോകണമെന്നുണ്ടെങ്കിൽ തൊഴിലുടമയോ സ്പോൺസറോ ചെലവ്‌ വഹിച്ച്​ മൃതദേഹം നാട്ടിലെത്തിക്കണമെന്നതാണ് നിയമം.

കമ്പനി ഉടമക്കോ സ്പോൺസർക്കോ അതിനു കഴിയാത്ത സാമ്പത്തിക സാഹചര്യമാണെങ്കിൽ കമ്പനിയുടെ ലെറ്റർപേഡിൽ ഒരു അപേക്ഷ അതോടൊപ്പം മരണപ്പെട്ട വ്യക്തിയുടെ അടുത്ത ഒരു ബന്ധുവിന്‍റെ അപേക്ഷയും കോൺസുലേറ്റിൽ സമർപ്പിച്ചാൽ മുഴുവൻ ചെലവുകളും അതായത്​ ഡെത്ത്‌ സർട്ടിഫികറ്റിനുള്ള ചാർജ്ജ്‌: 125 ദിർഹം,എംബാമിങ്​ ചാർജ്ജ്‌: 1077 ദിർഹം, കഫിൻ ബോക്സ്‌: 1840 ദിർഹം, എംബാമിങ് സ​െൻറർ മുതൽ എയർപ്പോർട്ട് വരെയുള്ള ചാർജ്: 220 ദിർഹം, മൃതദേഹത്തി​​െൻറ കാർഗോ ചാർജ് (എയർ ഇന്ത്യ ദുബൈയിൽ നിന്ന്​1500 ദിർഹം, ഡനാറ്റ സർവ്വീസ്‌ ചാർജ് 500 ദിർഹം ഇത്രയും തുകയും മൃതദേഹത്തി​​െൻറ കൂടെ പോകുന്ന യാത്രക്കാര​​െൻറ നാട്ടിക്കുള്ള ടിക്കറ്റും തിരിച്ചുവരുന്ന ടിക്കറ്റ്‌ ചാർജുമടക്കം മുഴുവൻ ചെലവും ഇന്ത്യൻ കോൺസുലേറ്റ്‌ നൽകി വരുന്നുണ്ട്‌.

ഇതുവരെ ഒരു ഇന്ത്യക്കാര​​െൻറ മൃതദേഹം പോലും പൈസ ഇല്ലാത്തതി​​െൻറ പേരിൽ നാട്ടിൽ കൊണ്ടു പോകാനാവാതെ ഇവിടെ മോർച്ചറിയിൽ കിടക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. ഇവിടെ പല ആശുപത്രികളിലായി വിവിധ അസുഖങ്ങളായി കിടക്കുന്നവരുണ്ട്‌ അത്തരം രോഗികളെ നാട്ടിലേക്ക്‌ കൊണ്ടുപോകുവാൻ ചിലപ്പോൾ വീൽ ചെയർ,സ്റ്റ്രെക്ചർ,എയർ ആംബുലൻസ്‌ സൗകര്യങ്ങൾവരെ ആവശ്യമായി വരാറുണ്ട്‌ കൂടെ നേഴ്സ്മാരും പോവണം ഇതി​​െൻറ ആവശ്യമായ ചെലവുകളടക്കം നമ്മുടെ ഇന്ത്യൻ കോൺസുലേറ്റ്‌ നൽകുന്നുണ്ട്‌.

ഇത്തരമൊരു സാഹചര്യം നിലവിലുള്ളപ്പോൾ നോർക്കയുടേതായി പുറത്തുവന്ന പദ്ധതി പ്രവാസികളുടെ കണ്ണിൽ പൊടിയിടാനാണെന്ന് സുവ്യക്​തം. 2019 ജനവരി മാസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ജനങ്ങൾക്ക്‌ ഉപകാരപ്രദമാവുന്ന രീതിയിൽ നടപ്പിലാക്കാൻ സർക്കാർ ശ്രമികേണ്ടത്​, അല്ലാത്ത പക്ഷം നിലവിൽ നമുക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്ന സേവനം പോലും നഷ്​ടപ്പെടുന്ന രീതിയിലേക്ക്‌ കാര്യങ്ങൾ ചെന്നെത്തുമെന്നും ഉണർത്ത​െട്ട. -നസീർ വാടാനപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - naseer vatanappally attack to NORKA Dead Body Issues -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.