ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ, യൂനിവേഴ്സിറ്റികൾ, നഴ്സറികൾ എന്നിവക്ക് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. ദേശീയ ദിനമായ ശനിയാഴ്ച കൂടാതെ ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി ലഭിക്കും. ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന വിജ്ഞാന, മാനവവിഭവശേഷി വകുപ്പ് (കെ.എച്ച്.ഡി.എ) സാമൂഹിക മാധ്യമമായ ‘എക്സി’ലൂടെയാണ് ഇക്കാര്യമറിയിച്ചത്. അതോടൊപ്പം ഡിസംബർ ഒന്ന് വെള്ളിയാഴ്ച വിദൂരപഠനമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓൺലൈൻ പഠനമായതിനാൽ വെള്ളിയാഴ്ചയും കുട്ടികൾ സ്കൂളിൽ പോകേണ്ടിവരില്ല.
മറ്റു ചില എമിറേറ്റുകളിലെ സ്കൂളുകളിലും മൂന്ന് ദിവസം അവധി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ പൊതു, സ്വകാര്യ മേഖലകൾക്ക് മൂന്ന് ദിവസത്തെ അവധി മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദിനമായ ഡിസംബർ രണ്ട് മുതൽ നാല് വരെയാണ് അവധി. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അവധി ലഭിക്കുന്നതോടെ അഞ്ചാം തീയതിയാണ് പിന്നീട് ഓഫിസുകൾ പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.