ദുബൈ: പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ ഉയർത്തിപ്പിടിച്ചും പ്രവാസ ലോകത്തെ പുതുതലമുറക്ക് സംഗീതത്തിെൻറ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയും ഗുരുവിചാരധാര യു.എ.ഇ സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചു.
നവരാത്രി മണ്ഡപത്തിൽ സമന്വയം കലാസാംസ്കാരിക വേദിയുടെയും സ്റ്റേജ് ദുബൈയുടെയും കലാകാരന്മാരുടെ നേതൃത്വത്തിൽ കുട്ടികൾ ഉൾപ്പെടെ 50ൽപരം കലാകാരന്മാർ സംഗീതാർച്ചന നടത്തി.
ലളിത സഹസ്രനാമജപം, സംഗീതസദസ്സ്, ഭജൻ, ഭക്തിഗാനസുധ തുടങ്ങിയ പരിപാടികൾ നടന്നു.
രക്ഷാധികാരി മുരളീധരപ്പണിക്കർ നവരാത്രി മാഹാത്മ്യത്തെപ്പറ്റി പ്രഭാഷണം നടത്തി. പ്രസിഡൻറ് പി.ജി. രാജേന്ദ്രൻ, ജനറൽ കൺവീനർ പ്രഭാകരൻ പയ്യന്നൂർ, ഷാജി ശ്രീധരൻ, മോഹനൻ, സജി ശ്രീധർ, കെ.പി. വിജയൻ, ആകാശ് പണിക്കർ, വിജയകുമാർ, ഷിബു ചെമ്പകം, ധന്യാ സുഭാഷ്, ഗായത്രി, സഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.