അൽഐൻ ഓയാസിസ്‌ ഇന്റർനാഷണൽ സ്കൂളിൽനിന്ന്

പുതിയ അധ്യയനവർഷം നാളെ മുതൽ

അബൂദബി: ഏഷ്യൻ പാഠ്യ പദ്ധതി പിന്തുടരുന്ന യു.എ.ഇയിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം കുറിക്കും. നൂറുകണക്കിന് വിദ്യാർത്ഥികൾ ആദ്യാക്ഷരങ്ങൾ നുകരാൻ വിദ്യാലയങ്ങളിൽ പുതുതായി എത്തിച്ചേരും. പുത്തൻ യൂണിഫോമും പുതിയ പുസ്തകങ്ങളും ബാഗുകളുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും ഒരുങ്ങികഴിഞ്ഞു. നാട്ടിൽ നിന്നും വരുന്നവരും ഇവിടെ സ്കൂളുകൾ മാറുന്നവരുമായി ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പുതിയ വിദ്യാർഥികൾ പല സ്കൂളുകളിലും പുതുതായി എത്തിച്ചേരും. സെപ്റ്റംബറിൽ അധ്യയന വർഷം തുടങ്ങുന്ന വിദ്യാലയങ്ങൾ രണ്ടാഴ്ചയുടെ വസന്തകാല അവധിക്കും ഒരാഴ്ചയുടെ ഈദുൽ ഫിതർ അവധിക്കും ശേഷം നാളെ മുതൽ അധ്യയനം പുനരാരംഭിക്കും. ഈ വിദ്യാലയങ്ങളിൽ അവസാന പാദത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.

നവാഗതരെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ക്ലാസ് മുറികൾ അലങ്കരിച്ചും പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചുമാണ് അധ്യാപകരും സ്കൂൾ അധികൃതരുംവിദ്യാർഥികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. നിരവധി വിദ്യാർഥികളാണ് വിവിധ ക്ലാസ്സുകളിൽ പുതുതായി പ്രവേശനം നേടിയത്. വിദ്യാർഥികളുടെ അഡ്മിഷനും, പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും വിൽപ്പനയുമായിവലിയ തിരക്കാണ് പെരുന്നാൾ അവധിക്ക് മുന്നേ ഏഷ്യൻ സ്കൂളുകളിൽ അനുഭപ്പെട്ടത്. വിപണിയിൽ പെരുന്നാൾ വിപണിക്കൊപ്പം ബാക് ടു സ്കൂൾ വിപണിയും കഴിഞ്ഞ ആഴ്ചകളിൽ സജീവമായിരുന്നു.

ഇന്ത്യ​ൻ സ്കൂ​ളി​ലെ കെ.​ജി ക്ലാ​സി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന് ഇ​ക്കു​റി​യും വലിയ തിരക്കാണ് പല സ്കൂളുകളിയും അനുഭവപ്പെട്ടത്. അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലെ പല സ്കൂളുകളിലും ജനുവരിയോടെ അഡ്മിഷൻ നടപടിക്രങ്ങൾ പൂർത്തീകരിച്ചിരുന്നു. അപേക്ഷകളുടെ ആധിക്യം കാരണം പല സ്കൂളുകളിലും വിദ്യാർഥികളെ നറുക്കടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. അബുദാബി എമിറേറ്റ്സിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഓരോ സ്കൂളുകളിലും ഉൾക്കൊള്ളാൻ കഴിയുന്ന കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്. അതനുസരിച്ച് ചില സ്കൂളുകളിൽ അഡ്മിഷന് നിയന്ത്രണമുള്ളതിനാൽ അതും മറ്റ് സ്കൂളുകളിൽ തിരക്കിന് കാരണമായിട്ടുണ്ട്. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് ആ വിദ്യാർഥികൾ. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ യു.എ.ഇയിൽ വിദ്യയാലയങ്ങൾക്ക് അവധി ആയതിനാൽ സി.ബി.എസ്.ഇ പതിനൊന്നാം ക്ലാസ്​​ ഈ മാസം തന്നെ ആരംഭിക്കും.

ഏപ്രിൽ മാസം അധ്യയന വർഷമാരംഭിക്കുന്ന വിദ്യാലയങ്ങളുടെ ആദ്യ പാദം ജൂൺ 28ന് അവസാനിക്കും. സർക്കാർ സ്കൂളുകളിലെയും സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന മറ്റ് സ്കൂളുകളുടെയും അവസാന പാദമാണിത്. വാർഷിക പരീക്ഷകൾക്ക് ശേഷം ജൂൺ അവസാനത്തോടെ മധ്യവേനൽ അവധിക്കായി ഈ വിദ്യാലയങ്ങൾ അടക്കും.

Tags:    
News Summary - New academic year starts tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.