ദുബൈ: പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾക്കായി പുതിയ മൊബൈൽ ആപ് പുറത്തിറക്കി. മിഡിലീസ്റ്റിലെ ആദ്യ പരിസ്ഥിതി സൗഹൃദ ബാഗ് നിർമാതാക്കളായ ഗ്രീൻ ബാഗ്സ് യു.എ.ഇയുടെ ഏറ്റവും പുതിയ സംരംഭമാണ് ബഖാല ബാഗ്സ് മൊബൈൽ ആപ്ലിക്കേഷൻ.
ആൻഡ്രോയിഡ്, ഐ.എസ്.ഒ, വെബ്സ്റ്റോർ എന്നിവിടങ്ങളിൽ സേവനം ലഭ്യമാണ്. കേവലം മൂന്നു ടാപ്പിലൂടെ നിങ്ങൾക്ക് അനുയോജ്യമായ പുനരുപയോഗ ബാഗുകളും മറ്റു പ്രൊമോഷനൽ ഗിഫ്റ്റുകളും 20 ഫിൽസ് മുതൽ ഓർഡർ ചെയ്യാം. ബാഗുകളിൽ ബ്രാൻഡിന്റെ പേരുകളോ ഉത്പന്നങ്ങളുടെ ചിത്രങ്ങളോ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും ആപ്പിൽ ലഭ്യമാണ്.
യു.എ.ഇ സർക്കാറിന്റെ മിഷൻ ടു സീറോ കാമ്പയിന്റെ ഭാഗമായി പരമാവധി പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്ന ഈ സംരംഭത്തിന് ജനങ്ങളിൽ നിന്നും ചെറുകിട വിൽപന മേഖലകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.