അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന്റെ 2024 - 2026 പ്രവർത്തന കാലയളവിലേക്കുള്ള ഭരണസമിതിയെ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു. സൂരജ് പ്രഭാകർ (ഉപദേശക സമിതി ചെയർമാൻ), എ.കെ. ബീരാൻകുട്ടി (ചെയർമാൻ), സഫറുല്ല പാലപ്പെട്ടി (പ്രസിഡന്റ്), ടി.എം. സലിം (വൈസ് പ്രസിഡന്റ്), സി.പി. ബിജിത്കുമാർ (സെക്രട്ടറി), ടി. ഹിദായത്തുല്ല (ജോ. സെക്രട്ടറി), എ.പി. അനിൽകുമാർ (കൺവീനർ) എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
മലയാളം അബൂദബി ചാപ്റ്ററിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ മേഖലകളുടെ കോഓഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെന്റർ), ബിൻസി ലെനിൻ (അബൂദബി മലയാളി സമാജം), രമേശ് ദേവരാഗം (അബൂദബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്റ) എന്നിവരെയും 17 അംഗ ഉപദേശകസമിതിയെയും 15 അംഗ വിദഗ്ധ സമിതിയെയും 31 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.