അതിശയിപ്പിക്കുന്ന നിര്‍മിതികള്‍ യു.എ.ഇക്ക് പുതുമയല്ല. ഇതര സംസ്കാരങ്ങളെയും വാസ്തു വിദ്യകളെയും സ്വീകരിച്ച് ലോക രാഷ്ട്രങ്ങളുമായുള്ള സൗഹൃദം സുദൃഢമാക്കി സുസ്ഥിര പുരോഗതിയിലാണ് യു.എ.ഇയുടെ ഊന്നല്‍. കുറഞ്ഞ ചെലവില്‍ ആഢംബര സൗകര്യങ്ങള്‍ ഒരുക്കി സന്ദര്‍ശകരെ സ്വീകരിക്കുന്ന റാസല്‍ഖൈമയില്‍ സഞ്ചാരികളുടെ പറുദീസയായ മാലിദ്വീപിനെ അനുസ്മരിപ്പിക്കുന്ന നിര്‍മിതിയും ഒരുങ്ങുകയായി.
മാലിദ്വീപിന്‍റെ തനത് ശൈലി യു.എ.ഇയിലെത്തുന്ന സന്ദര്‍ശകര്‍ക്കും അനുഭവഭേദ്യമാക്കുന്നതാകും ഓളപരപ്പിന് മീതെയുള്ള പുതിയ പാര്‍പ്പിട നിര്‍മിതി. റാസല്‍ഖൈമയിലെ മാലിദ്വീപ് ആഢംബര സുഖവാസ കേന്ദ്ര മാതൃക യു.എ.ഇയിലത്തെുന്നവര്‍ക്ക് വേറിട്ട അനുഭവമാകുമെന്ന് നിര്‍മാതാക്കളായ അനന്തര ഇക്കോ റിസോര്‍ട്ട് വൃത്തങ്ങള്‍ പറയുന്നു.
റാക് മിനല്‍ അറബ് കേന്ദ്രീകരിച്ച് തീരത്തോടനുബന്ധിച്ചാണ് മാലിദ്വീപ് മാതൃകയിലുള്ള പാര്‍പ്പിട ശേഖര നിര്‍മിതി പുരോഗമിക്കുന്നത്. ജലാശയത്തിന് മീതെ രൂപകല്‍പ്പന ചെയ്യപ്പെടുന്ന വില്ലകളുടെ മേല്‍കൂരയാണ് മാലിദ്വീപിന്‍റെ മനോഹാരിത സമ്മാനിക്കുന്നത്. വില്ലകളോടനുബന്ധിച്ച് ആകര്‍ഷകമായ നീന്തൽ കുളങ്ങളും ആകര്‍ഷകമാകും. 174 മുറികളുടെയും സ്യൂട്ടുകളുടെയും ശേഖരമാണ് പദ്ധതി. വന്‍ പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന റാസല്‍ഖൈമയില്‍ മിനല്‍ അറബ് കേന്ദ്രീകരിച്ച മാലിദ്വീപ് മാതൃക പാര്‍പ്പിടങ്ങള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തന സജ്ജമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.