ദുബൈ: നഗരത്തിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി സൈക്കിൾ പാതകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമവും ചട്ടങ്ങളും കൊണ്ടുവരുന്നു. റോഡ് നിയമങ്ങൾക്ക് സമാനമായ നിയമങ്ങളാണ് സൈക്കിൾ പാതകൾക്കും ഏർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബൈ പൊലീസും ചർച്ച നടത്തി. പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിൽ തുടക്കമിട്ട ഇ- സ്കൂട്ടറുടെ സഞ്ചാരം സംബന്ധിച്ചും നിയമങ്ങളുണ്ടാകും. നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിലാണ് ഇ- സ്കൂട്ടർ ലഭ്യമാക്കുന്നത്. ദുബൈയിൽ 425 കിലോമീറ്റർ സൈക്കിൾ പാതയുണ്ട്. 2025ഓടെ ഇത് 647 കിലോമീറ്ററായി ഉയർത്താനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് ഇവക്കായുള്ള നിയമങ്ങൾക്കായി ചർച്ച സജീവമാകുന്നത്.
അടുത്തയാഴ്ച മുതലാണ് ഇ- സ്കൂട്ടറുകൾ നിരത്തിലിറക്കാൻ ആലോചിക്കുന്നത്. ദുബൈ ഇൻറർനെറ്റ് സറ്റി, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ, മുഹമ്മദ് ബിൻ റാശിദ് ബോൽവർദ്, ജുമൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യ ഘട്ടത്തിൽ ഇ- സ്കൂട്ടറുകൾ ഇറക്കുക. ജനസാന്ദ്രത, സ്വകാര്യ സ്ഥാപനങ്ങളുടെ വികസനം, പൊതുഗതാഗത സംവിധാനങ്ങളുടെ ലഭ്യത, അടിസ്ഥാന സൗകര്യം, ഗതാഗത സുരക്ഷാ റെക്കോഡ് എന്നിവ വിലയിരുത്തിയാണ് ഈ മേഖലകളെ പരിഗണിച്ചത്. ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽതായർ, ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.