ദുബൈ: കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിക്ക് അസ്കർ പുത്തൻചിറ (പ്രസിഡന്റ്), സലാം മാമ്പ്ര (ജനറൽ സെക്രട്ടറി), അഭിലാഷ് കൊടുങ്ങല്ലൂർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹ്മാൻ കൊടുങ്ങല്ലൂർ, അക്ബർ പുത്തൻചിറ, ഇബ്രാഹിം കടലായി, അഷ്റഫ് മാള (വൈസ് പ്രസിഡന്റുമാർ), ഉബൈദ് മാമ്പ്ര, ഹംസ കോണത്തുകുന്ന്, അബ്ദുൽ ഹസീബ്, അൻസാർ (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ റിട്ടേണിങ് ഓഫിസർ കബീർ ഒരുമനയൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ദുൽ ഹമീദ് വടക്കേകാട് നിരീക്ഷകനായിരുന്നു. പുതിയ ഭാരവാഹികളെ അനുമോദിച്ചു. ജില്ല ജനറൽ സെക്രട്ടറി അഷ്റഫ് കിള്ളിമംഗലം, വൈസ് പ്രസിഡന്റ് സത്താർ കരൂപടന്ന, ഷാർജ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി കെ.എസ്. ഷാനവാസ്, മുൻ മണ്ഡലം പ്രസിഡന്റ് സത്താർ മാമ്പ്ര, ഷാർജ കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് നുഫൈൽ പുത്തൻചിറ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ സമാപന കൗൺസിൽ സത്താർ മാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.