new parking lots

ക​റാ​മ​യി​ലും ഖി​സൈ​സി​ലും പു​തി​യ പാ​ർ​ക്കി​ങ്​ നി​ര​ക്ക്​

ദു​ബൈ: ​ എ​മി​റേ​റ്റി​ലെ പാ​ർ​ക്കി​ങ്​ ഓ​പ​റേ​റ്റാ​യ പാ​ർ​ക്കി​ൻ ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ പു​തി​യ പാ​ർ​ക്കി​ങ്​ ഫീ​സ്​ നി​ര​ക്ക്​​ വ്യാ​പി​പ്പി​ച്ചു. ​ഇ​സെ​ഡ്, ഡ​ബ്ല്യു, ഡ​ബ്ല്യു.​പി എ​ന്നീ മേ​ഖ​ല​ക​ൾ​ക്ക്​ കീ​ഴി​ൽ വ​രു​ന്ന ഏ​രി​യ​ക​ളി​ലാ​ണ്​ പു​തി​യ പാ​ർ​ക്കി​ങ്​ നി​ര​ക്ക്​ പ്രാ​ബ​ല്യ​ത്തി​ലാ​യ​തെ​ന്ന്​ പാ​ർ​ക്കി​ൻ അ​ധി​കൃ​ത​ർ ‘എ​ക്സ്​’ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ അ​റി​യി​ച്ചു. ഇ​തു​പ്ര​കാ​രം ക​റാ​മ (318 ഡ​ബ്ല്യു), ഖി​സൈ​സ്​ ഫ​സ്റ്റ്​ (32 ഡ​ബ്ല്യു), മ​ദീ​ന​ത്ത്​ ദു​ബൈ, അ​ൽ മ​ലാ​ഹി​യ (321 ഡ​ബ്ല്യു), അ​ൽ കി​ഫാ​ഫ്​ (324 ഡ​ബ്ല്യു.​പി) എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ്​ പു​തി​യ നി​ര​ക്ക്​ ഈ​ടാ​ക്കു​ക.

ഡ​ബ്ല്യൂ.​പി മേ​ഖ​ല​യി​ൽ വ​രു​ന്ന അ​ൽ കി​ഫാ​ഫി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ 10 വ​രെ​യും വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ എ​ട്ടു​വ​രെ​യും ആ​റ്​ ദി​ർ​ഹ​വും തി​ര​ക്കി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ നാ​ലു​ ദി​ർ​ഹ​വും പാ​ർ​ക്കി​ങ്​ ഫീ​സ്​ ഈ​ടാ​ക്കും. ഡ​ബ്ല്യു മേ​ഖ​ല​യി​ൽ വ​രു​ന്ന ഖി​സൈ​സ്, മ​ദീ​ന​ത്ത്​ ദു​ബൈ, അ​ൽ മ​ലാ​ഹി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ഴു​വ​ൻ സ​മ​യ​ങ്ങ​ളി​ലും നാ​ല്​ ദി​ർ​ഹ​മാ​യി​രി​ക്കും പാ​ർ​ക്കി​ങ്​ ഫീ​സ്. നി​ല​വി​ലു​ള്ള ന​യ​പ്ര​കാ​രം ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു​അ​വ​ധി ദി​ന​ങ്ങ​ളി​ലും എ​ല്ലാ മേ​ഖ​ല​ക​ളി​ലും പാ​ർ​ക്കി​ങ്​ സൗ​ന​ജ്യ​മാ​യി തു​ട​രു​മെ​ന്നും പാ​ർ​ക്കി​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ പ്ര​തി​മാ​സ നി​ര​ക്കി​ൽ പാ​ർ​ക്കി​ങ്​ ഫീ​സ്​ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തി​ര​ക്ക്​ അ​നു​സ​രി​ച്ച്​ എ, ​ബി, സി, ​ഡി എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ളെ ത​രം​തി​രി​ച്ചി​രു​ന്നു. പി ​എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ൾ പ്രീ​മി​യം വി​ഭാ​ഗ​ത്തി​ലാ​ണ്​ ഉ​ൾ​പ്പെ​ടു​ക. ഇ​വി​ടെ വ്യ​ത്യ​സ്ത നി​ര​ക്കാ​ണ്​ ഈ​ടാ​ക്കു​ക. 

Tags:    
News Summary - New parking lots in Karama and Qisas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.