ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ നിഷ്ക മൊമന്റ്സ് ജ്വല്ലറി ഗ്രൂപ് ചെയർമാൻ സി.എം. നിഷിൻ തസ്ലിൻ അബൂദബി മുസഫയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിനെക്കുറിച്ച് വിശദീകരിക്കുന്നു
ദുബൈ: യു. എ.ഇയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്കയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബൂദബിയിലെ മുസഫയിൽ പ്രവർത്തനമാരംഭിക്കുമെന്ന് നിഷ്ക മൊമന്റ്സ് ജ്വല്ലറി ഗ്രൂപ് ചെയർമാൻ സി.എം. നിഷിൻ തസ്ലിൻ ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഷോറൂമിന്റെ ഉദ്ഘാടനം ഏപ്രിൽ 25ന് വൈകീട്ട് നാലിന് പ്രമുഖ സിനിമാ താരം സാമന്ത റൂത്ത് പ്രഭു നിർവഹിക്കും. സുതാര്യത, ആഭരണങ്ങളുടെ ചാരുത, മികച്ച ഷോപ്പിങ് അനുഭവം എന്നിവകൊണ്ടും പ്രശസ്തമാണ് നിഷ്കയെന്നും ലോകമെമ്പാടും 100 ഷോറൂം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്നും നിഷിൻ തസ്ലിൻ പറഞ്ഞു. ഗ്രാൻഡ് ലോഞ്ചിന് ഒരു കിലോ സ്വർണമാണ് സമ്മാനങ്ങളായി നിഷ്ക നൽകുന്നത്.
2000 ദിർഹത്തിന്റെ ഓരോ പർച്ചേസുകൾക്കും സ്വർണ നാണയവും ഭാഗ്യശാലികൾക്ക് ഗ്രാൻഡ് ഡ്രോയിലൂടെ 200 ഗ്രാം സ്വർണവും നൽകും. ഏപ്രിൽ 25 മുതൽ ജൂൺ ഒന്നുവരെ നീളുന്ന ആഘോഷങ്ങളിൽ മികച്ച ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിഷ്ക മൊമന്റ്സ് ജ്വല്ലറി മാനേജിങ് ഡയറക്ടർ സി.എം. റിസ്വാൻ ഷിറാസ്, കോചെയർമാൻ വി.എ. ഹസൻ (ചെയർമാൻ, എസ്.ബി.കെ റിയൽ എസ്റ്റേറ്റ് ആൻഡ് ഫ്ലോറ ഹോട്ടൽസ്) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.