പാ​ർ​ക്കു​ക​ളി​ൽ ഇ​നി ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ വേ​ണ്ട

ദു​ബൈ: ദു​ബൈ​യി​ലെ പൊ​തു പാ​ർ​ക്കു​ക​ളി​ൽ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ​ക്ക് പ്ര​വേ​ശാ​നു​മ​തി നി​ഷേ​ധി​ച്ചു. ഒ​രു ത​രം ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളും പൊ​തു പാ​ർ​ക്കു​ക​ളി​ൽ ക​യ​റ്റി​ല്ലെ​ന്നാ​ണ്​ തീ​രു​മാ​നം. ത​ല​ങ്ങും വി​ല​ങ്ങും സ്കൂ​ട്ട​റു​ക​ളു​മാ​യി ക​റ​ങ്ങു​ന്ന​ത്​ അ​പ​ക​ട​ങ്ങ​ൾ​ക്കും നി​ര​വ​ധി പ​രാ​തി​ക​ൾ​ക്കു​മി​ട​യാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​ൻ ഈ ​നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്ന് ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

എ​ന്നാ​ൽ സൈ​ക്കി​ളി​ങ് ട്രാ​ക്കു​ക​ളു​ള്ള പാ​ർ​ക്കു​ക​ളി​ൽ സൈ​ക്കി​ൾ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ത​ട​യി​ല്ല. സ​ന്ദ​ർ​ശ​ക​ർ പാ​ർ​ക്കു​ക​ളി​ലെ സൈ​ക്കി​ൾ ട്രാ​ക്കു​ക​ളി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. 15 കി​ലോ​മീ​റ്റ​റാ​ണ് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്കു​ള്ള പ​ര​മാ​വ​ധി വേ​ഗ പ​രി​ധി. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് എ​മി​റേ​റ്റി​ൽ ഇ-​സ്കൂ​ട്ട​റു​ക​ൾ അ​നു​വ​ദി​ച്ച്​ ദു​ബൈ റോ​ഡ്സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ​ടി​എ) പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നി​ല​വി​ൽ, ദു​ബൈ​യി​ലെ അ​ഞ്ച് ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ-​സ്കൂ​ട്ട​റു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത് - അ​ൽ റി​ഗ്ഗ, ജു​മൈ​റ ലേ​ക്സ് ട​വേ​ഴ്സ്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ബൊ​ളി​വാ​ർ​ഡ്, ദു​ബൈ ഇ​ൻ​റ​ർ​നെ​റ്റ് സി​റ്റി, ഡി​സം​ബ​ർ 2 സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. 

Tags:    
News Summary - No more electric scooters in the park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.