പി.സി.ആർ, വാക്​സിൻ വിവരങ്ങൾ എമിറേറ്റ്​സ്​ ഐഡിയിൽ ലഭിക്കുന്ന സംവിധാനം എമിറേറ്റ്​സ്​ ജീവനക്കാരി വിശദീകരിക്കുന്നു 

പി.സി.ആർ സർട്ടിഫിക്കറ്റ്​ വേണ്ട; എമിറേറ്റ്​സ്​ ​െഎഡി മതി

ദുബൈ: വാക്​സിനെടുത്തവരും പി.സി.ആർ പരിശോധന നടത്തിയവരും സർട്ടിഫിക്കറ്റ് കൈയിൽ കരു​തണമെന്നാണ്​ ദുബൈ വിമാനത്താവളത്തിലെ നിബന്ധന.

എന്നാൽ, ഭാവിയിൽ ഇത്​ ഒഴിവാക്കപ്പെ​ട്ടേക്കും. പി.സി.ആർ, വാക്​സിൻ വിവരങ്ങൾ എമി​റേറ്റ്​സ്​ ഐ.ഡിയിൽ ലഭിക്കുന്ന സംവിധാനം അറബ്​ ഹെൽത്ത്​ മേളയിൽ അവതരിപ്പിച്ചു.

ദുബൈ ഹെൽത്ത്​ ​അതോറിറ്റിയും എമിറേറ്റ്​സ്​ എയർലൈനും ചേർന്നാണ്​ സംവിധാനം ഒരുക്കുന്നത്​.ചെക്ക്​ ഇൻ ഡെസ്​കി​ലെത്തു​േമ്പാൾ കാർഡ്​ റീഡറിൽ യാത്രക്കാരുടെ ഐഡി ഇടുന്നതോടെ പരിശോധന വിവരങ്ങൾ അധികൃതർക്ക്​ ലഭിക്കും. വിമാനത്താവളത്തി​ലെ കാത്തുനിൽപും തിരക്കും കുറക്കാൻ ഇത്​ സഹായിക്കും. വൈകാതെ സംവിധാനം ദുബൈ വിമാനത്താവളത്തിൽ ആരംഭിക്കും.

Tags:    
News Summary - No PCR certificate required; Emirates ID is enough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.