റാസല്‍ഖൈമ: ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന സന്ദേശവുമായി ഗതാഗത ബോധവത്കരണ പ്രചാരണത്തില്‍ റാക് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണും ആപ്ലിക്കേഷനുകളും ഒഴിവാക്കി റോഡ് സുരക്ഷയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ് ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ ബഹര്‍ ആവശ്യപ്പെട്ടു. ഡ്രൈവിങ്ങിനിടെ ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍, ചിത്രമെടുക്കല്‍ തുടങ്ങിയവ അപകടങ്ങള്‍ക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ക്കും വഴിവെക്കും. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയും സന്ദേശങ്ങള്‍ എഴുതുകയും ചെയ്യുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും അല്‍ബഹാര്‍ പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ റോഡില്‍നിന്ന് ശ്രദ്ധ തിരിക്കുന്ന പ്രവൃത്തികളിലേര്‍പ്പെടുന്ന വാഹന ഉപഭോക്താക്കള്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളുമാണ് ശിക്ഷയെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.