അഡ്വ. അബ്​ദുൽ ഹക്കീം

അമുസ്‍ലിം വ്യക്തി നിയമം: എ​​ന്തൊക്കെയാണ്​ മാറ്റങ്ങൾ?

ഫെ​​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ യു.​എ.​ഇ​യി​ൽ മു​​സ്‍ലിം ഇ​ത​ര സ​മു​ദാ​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കാ​യി പു​തി​യ വ്യ​ക്തി നി​യ​മം ന​ട​പ്പാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഓ​രോ എ​മി​റേ​റ്റി​ലും ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ നി​യ​മ​ത്തെ​ക്കു​റി​ച്ച്​ നി​യ​മ​വി​ദ​ഗ്ധ​നാ​യ​ അ​ഡ്വ. പി.​എ. ഹ​ക്കീം ഒ​റ്റ​പ്പാ​ലം വി​ശ​ദീ​ക​രി​ക്കു​ന്നു

ഫെഡ​റ​ൽ നി​യ​മം 41.2022; യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു​പാ​ട് ഗു​ണ​പ്ര​ദ​മാ​യ നി​യ​മ​നി​ർ​മാ​ണ​മാ​ണ് നി​ല​വി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. നാ​ളി​തു​വ​രെ പാ​ലി​ച്ചു പോ​ന്ന നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ളാ​യ താ​മ​സ​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം വ​ലി​യൊ​രു അ​ഴി​ച്ചു​പ​ണി​യി​ലൂ​ടെ വി​ശാ​ല​മ​ന​സ്ക​ത​യോ​ടെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​മാ​ണ്​ പു​തി​യ നി​യ​മ​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ വി​വാ​ഹം അ​ട​ക്ക​മു​ള്ള വ്യ​ക്തി​ഗ​ത നി​യ​മ ആ​ശ​ങ്ക​ക​ൾ​ക്കാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​യി​രി​ക്കു​ന്ന​ത്. ഈ ​നി​യ​മം ഭാ​ഗി​ക​മാ​യി 2021 മു​ത​ൽ അ​ബൂ​ദ​ബി​യി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു. എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും ഇ​നി​മു​ത​ൽ നി​യ​മം ബാ​ധ​ക​മാ​കും.

വ്യ​ക്തി​ഗ​ത നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ഹം, അ​ന​ന്ത​രാ​വ​കാ​ശ ന​ട​പ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം, വി​വാ​ഹ​മോ​ച​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, വി​ൽ​പ​ത്രം തു​ട​ങ്ങി സു​പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി​യ​തോ​ടൊ​പ്പം സ്ത്രീ-​പു​രു​ഷ സ​മ​ത്വം നി​ല​നി​ർ​ത്താ​ൻ ഊ​ന്ന​ൽ ന​ൽ​കി​യ​തും ശ്ര​ദ്ധേ​യ​മാ​ണ്. അ​ന​ന്ത​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ മാ​റ്റ​ത്തോ​ടെ വി​ദേ​ശ​ത്ത്​ മ​ര​ണ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശി​ക​ളു​ടെ കാ​ര്യ​ത്തി​ലും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും.

ഒ​റ്റ​നോ​ട്ട​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന് ഇ​തി​ന്‍റെ വി​ശാ​ല​ത മ​ന​സ്സി​ലാ​ക്കാ​ൻ പാ​ടു​പെ​ടു​മെ​ങ്കി​ലും നാ​ട്ടി​ൽ പോ​കാ​തെ​ത​ന്നെ ഏ​തു മ​ത​സ്ഥ​ർ​ക്കും ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ വി​വാ​ഹം എ​ന്ന ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യും എ​ന്ന​തും ഇ​തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്.

വിവാഹ മോചനം

നാം ​എ​ല്ലാം ഇ​തു​വ​രെ മ​ന​സ്സി​ലാ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ്യാ​പ്​​തി​യു​ണ്ട്​ ഈ ​നി​യ​മ​ത്തി​ന്. ശ​രീ​അ​ത്ത് നി​യ​മ​മ​ല്ലാ​തെ സ്വ​ന്തം രാ​ജ്യ​ത്തെ നി​ല​വി​ലു​ള്ള നി​യ​മം ന​മു​ക്ക് ആ​വ​ശ്യ​പ്പെ​ടാ​നും തെ​ര​ഞ്ഞെ​ടു​ക്കാ​നും ക​ഴി​യും എ​ന്ന​ത് മാ​ത്ര​മാ​ണ് പ​ല​രും ഈ ​നി​യ​മ​ത്തെ​ക്കു​റി​ച്ച്​ നി​ല​വി​ൽ മ​ന​സ്സി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​തി​ലേ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​ല ന​ട​പ​ടി​ക​ളും ഈ ​നി​യ​മ​ത്തി​ലു​ണ്ട്.

അ​ബൂ​ദ​ബി​യി​ൽ 2021ൽ ​ന​ട​പ്പാ​ക്കി​യ 14-2021 എ​ന്ന നി​യ​മ​ത്തി​ന്‍റെ ചു​വ​ടു​പ​റ്റി​യാ​ണ് പു​തി​യ ഫെ​ഡ​റ​ൽ നി​യ​മം. ആ​ദ്യ നി​യ​മ​ത്തി​ൽ ഏ​ക​പ​ക്ഷീ​യ വി​വാ​ഹ​മോ​ച​നം എ​ന്ന ഭാ​ഗ​ത്ത് പ​റ​യു​ന്ന​ത് ഏ​തൊ​രു പ​ങ്കാ​ളി​ക്കും സ്ത്രീ-​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ളോ കു​റ്റാ​രോ​പ​ണ​ങ്ങ​ളോ ഇ​ല്ലാ​തെ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ടാ​നും അ​നു​വ​ദി​ക്കാ​നും ക​ഴി​യു​മെ​ന്ന​താ​ണ്. അ​തി​നാ​ൽ​ത​ന്നെ, ന​മ്മു​ടെ നാ​ട്ടി​ലെ നി​യ​മ​ത്തി​ന്​ തു​ല്യ​മാ​ണി​ത്​ എ​ന്ന്​ പ​റ​യാ​ൻ ക​ഴി​യി​ല്ല. ന​മ്മു​ടെ നാ​ട്ടി​ൽ ഇ​പ്പോ​ഴും ഇ​ത്ര വി​ശാ​ല​മാ​യ നി​യ​മം ഇ​ല്ല എ​ന്ന​താ​ണ്​ സ​ത്യം.

വി​വാ​ഹ മോ​ച​ന​ത്തി​ന് പ​ര​സ്പ​രം കു​റ്റ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല എ​ന്ന്​ നി​യ​മം പ​റ​യു​ന്ന​തി​നാ​ൽ കോ​ട​തി​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലാ​കും. എ​ന്നാ​ൽ, ജീ​വ​നാം​ശം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ മ​റ്റ്​ കേ​സു​ക​ളു​മാ​യി മു​േ​മ്പാ​ട്ട്​ പോ​കേ​ണ്ടി​വ​രും. ജീ​വ​നാം​ശം ന​ൽ​കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​യ​മ​ത്തി​ൽ ​കൃ​ത്യ​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. .

പിന്തുടർച്ചാവകാശം

വി​ൽ​പ​ത്ര​ത്തെ​ക്കു​റി​ച്ച് വ​ള​രെ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്ത് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​സ്തി​ക​ളും സ്വ​ത്തു​ക്ക​ളും ഉ​ള്ള ഏ​തൊ​രു താ​മ​സ​ക്കാ​ര​നും വി​ൽ​പ​ത്രം എ​ഴു​തി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ൽ​പ​ത്രം എ​ഴു​താ​തെ മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശ​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ൾ ഭാ​ര്യ​ക്ക്​ പ​കു​തി സ്വ​ത്തും ബാ​ക്കി പ​കു​തി കു​ട്ടി​ക​ൾ​ക്കും തു​ല്യ​മാ​യി വീ​തി​ക്കു​ന്ന​താ​യി​രി​ക്കും. എ​ന്നാ​ൽ, കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ങ്കി​ൽ ആ ​വ്യ​ക്തി​യു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് തു​ല്യ​മാ​യി അ​ത് വീ​തി​ക്കും. ര​ക്ഷി​താ​ക്ക​ളും ഇ​ല്ലാ​ത്ത​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ങ്കി​ൽ അ​വ​രു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തു​ല്യ​മാ​യി ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. എ​ന്നാ​ൽ, വി​ൽ​പ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്ത വ്യ​ക്തി​യു​ടെ കാ​ര്യ​ത്തി​ൽ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് വി​ൽ​പ​ത്രം അ​നു​സ​രി​ച്ച് സ്വ​ത്ത് വി​ഭ​ജ​നം ന​ട​പ്പാ​ക്കാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം..

സ്ത്രീപുരുഷ സമത്വം

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും തു​ല്യാ​വ​കാ​ശം ന​ൽ​കു​ന്ന​താ​ണ്​ നി​യ​മം. കോ​ട​തി ന​ട​പ​ടി​ക​ളി​ൽ പ​ല​രും കേ​ൾ​ക്കു​ന്ന കാ​ര്യ​മാ​ണ് സ്ത്രീ-​പു​രു​ഷ സാ​ക്ഷി​ക​ൾ എ​ന്ന​ത്. ഒ​രു പു​രു​ഷ​ന്​ ര​ണ്ട് സ്ത്രീ ​സാ​ക്ഷി​ക​ൾ എ​ന്ന​താ​യി​രു​ന്നു കേ​ട്ടി​രു​ന്ന​ത്. ഇ​നി​മു​ത​ൽ സാ​ക്ഷി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഒ​രു പു​രു​ഷ​ൻ-​ര​ണ്ട് സ്ത്രീ ​എ​ന്ന​ത് മാ​റി ഒ​രു പു​രു​ഷ​ന് തു​ല്യ​മാ​യി മ​റ്റൊ​രു സ്ത്രീ ​എ​ന്നാ​കും. അ​ല്ലെ​ങ്കി​ൽ ര​ണ്ടു​പു​രു​ഷ​ന് തു​ല്യ​മാ​യി ര​ണ്ട് സ്ത്രീ​ക​ൾ എ​ന്ന നി​ല​യി​ലും സാ​ക്ഷി​ക​ളെ നി​ർ​ണ​യി​ക്കാം.

സ്വ​ത്ത് വി​ഭ​ജ​ന​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​നും തു​ല്യ അ​വ​കാ​ശ​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വാ​ഹ​മോ​ച​നം ന​ട​ത്താ​നു​ള്ള അ​വ​കാ​ശം സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യും ആ​വ​ശ്യ​പ്പെ​ടാം. കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ വി​ഷ​യ​ത്തി​ലും 18 വ​യ​സ്സു​വ​രെ സ്ത്രീ​ക്കും പു​രു​ഷ​നും തു​ല്യാ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്കും എ​ന്ന​താ​ണ്. 18 വ​യ​സ്സി​നു​ശേ​ഷം കു​ട്ടി​ക​ൾ​ക്ക് ര​ക്ഷി​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാം. ഈ ​നി​യ​മം ബാ​ധ​ക​മാ​ക്ക​ണ​മെ​ങ്കി​ൽ പ്ര​ത്യേ​കം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം നി​ല​വി​ലെ നി​യ​മം പി​ന്തു​ട​രു​ന്ന​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ലക്ഷ്യങ്ങൾ

• വ്യക്തിത്വ തർക്കങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ ജുഡീഷ്യൽ സംവിധാനം ഉറപ്പുവരുത്തുക

•അന്താരാഷ്ട്രതലത്തിൽ യു.എ.ഇയുടെ പദവിയും മത്സരശേഷിയും ഉയർത്തുക

• വിദേശികളായ താമസക്കാരുടെ അവകാശങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ സംരക്ഷിക്കുക

• മാതാപിതാക്കൾ വിവാഹമോചനത്തിലൂടെ വേർപിരിയുമ്പോൾ കുട്ടികളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടുക

• വിവാഹമോചനവുമായി ബന്ധപ്പെട്ടും ശേഷവും ഉണ്ടാവുന്ന തർക്കങ്ങളും വഴക്കുകളും നിയന്ത്രിക്കുക

ഗുണകരമായ മാറ്റങ്ങൾ

ഏ​തൊ​രു പു​തി​യ നി​ർ​മാ​ണം ഉ​ണ്ടാ​യാ​ലും അ​തി​ന്‍റെ ന​ട​പ്പാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളും ചെ​റി​യ മാ​റ്റ​ങ്ങ​ളും വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​വി​പ്ല​വ​ക​ര​മാ​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സെ​ക്ഷ​നു​ക​ൾ കോ​ട​തി​ക​ളി​ൽ വ​രു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.

പ്ര​വാ​സി​ക​ളാ​യ ന​മ്മു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ന​ട​പ്പാ​ക്കു​ന്ന ഈ ​നി​യ​മ​ത്തി​ന്‍റെ വ്യ​ത്യ​സ്ത ഗു​ണ​ഫ​ല​ങ്ങ​ൾ വ​രും​നാ​ളു​ക​ളി​ൽ അ​നു​ഭ​വി​ച്ച​റി​യാം. ഒ​രാ​ൾ പ്ര​ത്യേ​കം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ഈ ​നി​യ​മം അ​യാ​ൾ​ക്കു​വേ​ണ്ടി കോ​ട​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യു​ള്ളൂ.

യു.​എ.​ഇ​യി​ലെ വി​ശ്വാ​സ​ങ്ങ​ളെ​യും സം​സ്കാ​ര​ങ്ങ​ളെ​യും നി​ല​നി​ർ​ത്തി​ത്ത​ന്നെ അ​തി​ഥി​ക​ളാ​യ പ്ര​വാ​സി​ക​ളെ അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും നി​ല​നി​ർ​ത്തി സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ജീ​വി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​താ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി.

ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ സ​ന്തോ​ഷ​ത്തോ​ടെ​യും സം​തൃ​പ്തി​യോ​ടെ​യും നി​ർ​ഭ​യ​ത്തോ​ടെ​യും ജീ​വി​ക്കാ​നും ജോ​ലി ചെ​യ്യാ​നു​മു​ള്ള മി​ക​ച്ച നാ​ടാ​ണ്​ യു.​എ.​ഇ എ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് ഈ ​രാ​ജ്യം.

Tags:    
News Summary - Non-Muslim Persons Act: What are the changes?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.