ദുബൈ: ബാഹുബലി എന്ന തെലുങ്കു ചിത്രം ലോക സിനിമാ ചരിത്രത്തിൽ ഇടം നേടിയതിനു സമാനമായ ന േട്ടം ‘ഒടിയൻ’ മലയാള സിനിമക്ക് സമ്മാനിക്കുമെന്ന് സംവിധായകൻ വി.എ. ശ്രീകുമാർ മേനോ ൻ. കലാ മികവോ മുടക്കുമുതലോ ഇല്ലാത്തതല്ല ആത്മിവശ്വാസക്കുറവാണ് മലയാള ചലചിത്ര മേഖലയെ പിന്നോട്ടടിക്കുന്നത്. ഇന്ത്യയിലെ മികച്ച ചിത്രങ്ങൾ പുറത്തിറങ്ങുന്നത് മലയാളത്തിലാണ്. ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ സാേങ്കതിക വിദഗ്ധർ മലയാളികളാണ്.എന്നാൽ ലോകശ്രദ്ധ കൈവരിക്കാനാവുന്ന പ്രദർശന മേഖല മലയാളത്തിന് ലഭിച്ചിരുന്നില്ല. ഒടിയൻ ചിത്രം അതു സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയുടെ ആഗോള റിലീസിനോടനുബന്ധിച്ച് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ. മലയാളത്തിലെ മികച്ച കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് ഒടിയനിൽ അണിനിരക്കുന്നത്.
ഇൗ ചിത്രം കൂടുതൽ വലിയ സിനിമകളെടുക്കാൻ പ്രചോദനമാകും. ഇന്ത്യക്കു പുറമെ യു.എ.ഇയിലടക്കം 37 വിദേശ രാജ്യങ്ങളിൽ ഇൗ മാസം 14ന് ഒടിയൻ റിലീസ് ചെയ്യും. മൂന്നും അഞ്ചും കോടികൾ ചെലവഴിച്ച് ആമ്പൽക്കുളത്തിെൻറയും ആൽത്തറയുടെയും കഥ പറയുന്നിടത്ത് നിന്ന് മലയാള സിനിമ ഇനിയും വളരണം. മലയാളിയുടെ സർവദേശീയ സ്വപ്നങ്ങൾക്കനുസൃതമായ വഴികൾ കണ്ടെത്താനും വലിയ ക്യാൻവാസിൽ സിനിമ ചെയ്യാനും ലോകമെമ്പാടും കാണിക്കാനുമുള്ള ധൈര്യത്തിെൻറയും സ്വപ്നം കാണലിെൻറയും തുടക്കമാകും ഒടിയൻ. ചിത്രം പൂർത്തിയാകുമ്പോൾ എന്തു ചെലവാകുന്നുവോ അതാണ് ഇതിെൻറ ബജറ്റ് എന്ന നിർമാതാവ് ആൻറണി പെരുമ്പാവൂരിെൻറ വാക്കുകളായിരുന്നു തെൻറ ധൈര്യമെന്നും ശ്രീകുമാർമേനോൻ പറഞ്ഞു. കിലുക്കം, താളവട്ടം തുടങ്ങിയ ചിത്രങ്ങളിൽ ആസ്വാദകർ കണ്ട മോഹൻലാൽ തനിമയുടെ തിരിച്ചുവരവ് കൂടിയായിരിക്കും ഇൗ ചിത്രം. മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രം ഇതുവരെ മലയാള സിനിമ കാണാത്തത്ര ശക്തമായ ഒന്നായിരിക്കും.
വിഷ്വൽ എഫക്ട്സിനും വളരെ പ്രാധാന്യമുള്ള സിനിമ കൂടിയാണിത്. പ്രധാന നടന്മാരായ പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. തിരക്കഥാകൃത്ത് ഹരികൃഷ്ണൻ, ക്യാമറമാൻ ഷാജി, എഡിറ്റർ ജോൺകുട്ടി, ആർട് ഡയറക്ടർ പ്രശാന്ത് മാധവ് തുടങ്ങിയവരും ഇൗ ചിത്രത്തോടെ കൂടുതൽ ശ്രദ്ധിക്കപ്പെടും. രണ്ട് കാലഘട്ടത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലിന് ഇൗ ചിത്രത്തോടെ അവാർഡ് വാങ്ങാനേ സമയമുണ്ടാവുകയുള്ളൂ. മമ്മുട്ടി എന്ന മഹാനടെൻറ ശബ്ദ സാന്നിധ്യം ഇൗ ചിത്രത്തിലുടനീളമുള്ളത് മഹാഭാഗ്യമായി കരുതുന്നു. രാജ്യത്തെ പ്രമുഖ ഒാൺലൈൻ മൂവി റേറ്റിങ് വെബ് സൈറ്റായ െഎ.എം.ഡി.ബി ട്രെൻഡ് പട്ടികയിൽ ഒടിയൻ ഒന്നാം സ്ഥാനത്താണ്. യു.എ.ഇയിൽ 25 ദിവസം മുൻപ് തന്നെ ചിത്രത്തിന് പ്രി ബുക്കിങ് ആരംഭിച്ച് റെക്കോർഡ് സൃഷ്ടിച്ചു.
കേരളത്തിൽ ടിക്കറ്റ് പ്രി ബുക്കിങ് തിരക്കുകാരണം പൊലീസിന് ലാത്തിച്ചാർജ് പോലും നടത്തേണ്ടിവന്നു. രണ്ട് കാലഘട്ടം തിരിച്ചുകൊണ്ടുവരാൻ വേണ്ടിയും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വേണ്ടിയും മോഹൻലാൽ ഏറെ കഷ്ടപ്പെട്ടതിന് പ്രതിഫലം ലഭിക്കുമെന്ന് കരുതുന്നതായി നിർമാതാവ് ആൻറണി പെരുമ്പാവൂർ പറഞ്ഞു. വലിയ ചിത്രങ്ങൾ നിർമിക്കാൻ ഒടിയൻ മറ്റുള്ളവർക്കും പ്രചോദനമാകുമെങ്കിൽ അത് മലയാള സിനിമയുടെ നേട്ടമായിരിക്കുമെന്നും ആൻ്റണി പറഞ്ഞു. ചിത്രം ഇന്ത്യക്ക് പുറത്ത് വിതരണം ചെയ്യുന്ന വേൾഡ് വൈഡ് ഫിലിംസ് ഡയറക്ടർമാരായ നൗഫൽ അഹമ്മദ്, ബ്രിജേഷ് എന്നിവരും സംബന്ധിച്ചു. ഒടിയെൻറ ആഗോള ലോഞ്ചിങ് പരിപാടിയിൽ മോഹൻലാൽ, മഞ്ജു വാര്യർ, സിദ്ദീഖ്, വി.എ.ശ്രീകുമാർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.