അബൂദബി: അൽദഫ്ര മേഖലയിലെ ആണവോർജ എനർജി പ്ലാൻറ് യൂനിറ്റ് 3െൻറ നിർമാണം വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അധികൃതർ അറിയിച്ചു. നിലവിൽ യൂനിറ്റ് 3 പ്ലാൻറ് പൂർണമായും പ്രവർത്തനസജ്ജമാണ്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി 2023ഓടെ വിതരണം ചെയ്യാനാകും. ബറാക്ക ന്യൂക്ലിയർ എനർജി പ്ലാൻറിെൻറ രണ്ട് യൂനിറ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. യൂനിറ്റ് 1ൽനിന്ന് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. യൂനിറ്റ്-2 യു.എ.ഇയുടെ വൈദ്യുതി വിതരണ ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 14നാണ് ബറാക്ക ആണവോർജ നിലയത്തിലെ യൂനിറ്റ് 2നെ യു.എ.ഇയിലെ വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് പൂർത്തിയാക്കിയത്. സമാധാന ആവശ്യങ്ങൾക്കായി ആണവോർജം ഉൽപാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമാണ് യു.എ.ഇ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.