ഒ.ഐ.സി.സി ഷാർജ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ഷാർജ: ഒ.ഐ.സി.സി ഷാർജ കുടുംബസംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. കുടുംബസംഗമത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നവാസ് തേക്കട സ്വാഗതവും ഡിജേഷ് ചേനോളി നന്ദിയും പറഞ്ഞു. 2025 -27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി റോബിൻ പത്മാകരൻ, മുഹമ്മദ് കുഞ്ഞി എന്നിവരെയും ചെയർമാൻ ഡിജേഷ് ചേനോളി, പ്രസിഡന്റ് നാസർ വരിക്കോളി, വൈസ് പ്രസിഡന്റുമാരായി അഫ്സൽ കോട്ടയം, സിനോ ജോൺ, റഹീം കൊല്ലം, ഹകീം കൊല്ലം, വർക്കിങ് പ്രസിഡന്റായി ഹാരിസ് പയ്യോളി, ജനറൽ സെക്രട്ടറി രാജീവ് കരിച്ചേരി, സെക്രട്ടറിമാരായി മുനീർ കണ്ണൂർ, മജീന്ദ്രൻ, സുനിൽഷ, നൗഫാദ്, ട്രഷറർ സിറാജുദ്ദീൻ, ജോ. ട്രഷറർ അൻവർ അമ്പൂരി എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളെ അനുമോദിച്ച് അമ്മദ് ശിബ്ലി, റോബിൻ പത്മാകരൻ, മുഹമ്മദ് കുഞ്ഞി, ഷഹാൽ ഹസൻ, അൻസർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും കുടുംബാംഗങ്ങളുടെ വിവിധ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.