അല്‍ഐന്‍: ഇന്ത്യന്‍ സ്കൂള്‍ അല്‍ ഐനില്‍ വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ‘ആർപ്പോ ഇർറോ’ ആഘോഷ പരിപാടികൾക്ക് ചെയര്മാന് ഡോ. ടി.കെ. മൊയ്തീന് ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം വിളിച്ചോതുന്ന ഇത്തരം ആഘോഷങ്ങള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചെയര്മാന് സൂചിപ്പിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പൽ നീലം ഉപാധ്യായ് പൊന്നാടയണിയിച്ച് ചെയര്‍മാനെ ആദരിച്ചു. താലപ്പൊലിയേന്തിയ അധ്യാപികമാരോടൊത്ത് എഴുന്നള്ളിയ മഹാബലി ചടങ്ങിലെ മുഖ്യ ആകര്‍ഷണമായി. സ്കൂള്‍ അങ്കണത്തില്‍ തീര്‍ത്ത അത്തപ്പൂക്കളം മനോഹരമായിരുന്നു.
നൂറോളം അധ്യാപികമാർ അണിനിരന്ന മെഗാ തിരുവാതിര, അധ്യാപകരുടെ കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, നൃത്തനൃത്ത്യങ്ങള്‍, ഉറിയടി, ഓണത്തല്ല്, വടംവലി, ഗാനമേള എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വൈസ് പ്രിന്‍സിപ്പൽ മിനി നായര്‍, ഹെഡ്മിസ്ട്രസ് സെലീന പെരേര എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് വിരാമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.