അൽഐൻ: ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പൂക്കളം ഒരുക്കിയും ഓണക്കോടിയുടുത്തും വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും ഓണാഘോഷത്തിൽ പങ്കെടുത്തു. വിവിധ രാജ്യക്കാരായ വിദ്യാർഥികൾ കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയത് കൗതുകമുണർത്തി. അധ്യാപകർ പാഴ് വസ്തുക്കൾകൊണ്ട് ഒരുക്കിയ ചുണ്ടൻവള്ളം, വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രതിനിധികളായി വന്ന മാവേലിമാർ എന്നിവ ആഘോഷത്തിന് കൊഴുപ്പേകി. അധ്യാപകരുടെ കലാപരിപാടികളും മത്സരങ്ങളും നടന്നു.
വടംവലി, തീറ്റമത്സരം, ഉറിയടി തുടങ്ങിയ മത്സരങ്ങൾ ആവേശമുണ്ടാക്കി. പ്രിൻസിപ്പൽ സി.കെ.എ. മനാഫ് ഓണസന്ദേശം കൈമാറി. വൈവിധ്യമാർന്ന വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.