അബൂദബി: വീടുകളിൽ തയാറാക്കിയ വിഭവങ്ങൾ ഒരുക്കി ഓണം ആഘോഷിച്ച് മെസ്പോ അബൂദബി. 25 ഓളം ഓണസദ്യ വിഭവങ്ങളാണ് 25 അടുക്കളകളിൽ നിന്നുമായി 25 കുടുംബങ്ങൾ തയാറാക്കിയത്.
അബൂദബി കേരള സോഷ്യൽ സെന്ററിലായിരുന്നു വേറിട്ട ഓണാഘോഷം. 2002 മുതൽ അബൂദബിയിൽ പ്രവർത്തിക്കുന്ന പൊന്നാനി എം.ഇ.എസ് കോളജ് അലുമ്നി അബൂദബി ചാപ്റ്റർ (മെസ്പോ), ഓണസദ്യ ഒരുക്കുന്നതിൽ വ്യത്യസ്തത തേടിയാണ് കുടുംബാംഗങ്ങളുടെ വീടുകളിൽനിന്ന് വിഭവങ്ങൾ ഒരുക്കിയത്. മെസ്പോ പ്രസിഡന്റ് അഷ്റഫ് പന്താവൂരിന്റെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടികൾ എഴുത്തുകാരനും ചരിത്രകാരനുമായ അബ്ദുൽ റഹ്മാൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ.എസ്.സി പ്രസിഡന്റ് ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സഫറുള്ള പാലപ്പെട്ടി, റാഫി പാടൂർ, സൂരജ് പൊന്നാനി, പ്രകാശ് പള്ളിക്കാട്ടിൽ, ലത്തീഫ് കൊട്ടിലിങ്ങൽ, ജാസ്മി ടീച്ചർ, കൺവീനർ എം. സുനീർ, ജനറൽ സെക്രട്ടറി ഷകീബ് പൊന്നാനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.