ദുബൈ: യു.എ.ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബൈ റിവാഖ് ഔഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ബഹുഭാഷാ കവിയരങ്ങിൽ മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 23 കവികൾ പങ്കെടുത്തു.
ഇമാറാത്തി കവികളായ മഹമൂദ് നൂർ, ഹുമൈദ് അൽ ദർഈ, സുഡാനി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഡോ. അഹമ്മദ് എൽഹാഗ്, ഹിന്ദി കവയിത്രികൾ ഡോ. ആരതി ലോകേഷ്, ടീന റാത്തോർ, പാകിസ്താനി ഉർദു കവി സുൽത്താൻ നഖവി, പഞ്ചാബി കവയിത്രി വന്ദന ശർമ, തമിഴ് ഭാഷാ പ്രതിനിധികൾ സാനിയോ ഡാഫ്നി, ശ്രീദേവി വിജയകുമാർ, റോട്രിക്സ് തീസ്മാസ്, ഇംഗ്ലീഷിൽ കവിതയെഴുതുന്ന വിദ്യാർഥിനികൾ അനൂജ നായർ, തഹാനി ഹാഷിർ.
ആർഷ സുവിത് ലാൽ, മലയാളത്തിൽനിന്ന് കമറുദ്ദീൻ ആമയം, അനൂപ് ചന്ദ്രൻ, രാജേഷ് ചിത്തിര, ബഷീർ മുളിവയൽ, ഹാരിസ് യൂനുസ്, എം.ഒ രഘുനാഥ്, പി. അനീഷ, കെ.പി. റസീന, രാജേശ്വരി പുതുശ്ശേരി, ജാസ്മിൻ അമ്പലത്തിലകത്ത് എന്നിവർ കവിതകൾ അവതരിപ്പിച്ചു. മാധ്യമപ്രവർത്തക നസ്രീൻ അബ്ദുല്ല അവതാരകയായ പരിപാടിയിൽ കവിതകളുടെ തത്സമയ ഇംഗ്ലീഷ് പരിഭാഷയും ഉണ്ടായിരുന്നു.
ഇസ്മയിൽ മേലടി, ഇ.കെ. ദിനേശൻ, എം.സി. നവാസ്, അബുല്ലൈസ് എടപ്പാൾ, ഹമീദ് ചങ്ങരംകുളം, ഒ.സി. സുജിത്, സജ്ന അബ്ദുള്ള, പ്രീതി രഞ്ജിത്ത് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.