ദുബൈ: യു.എ.ഇയിലെ ഇടത് സാംസ്‌കാരിക സംഘടനയായ ഓർമയുടെ (ഓവർസീസ് മലയാളി അസോസിയേഷൻ) 2022-2023 വർഷത്തെ പ്രവർത്തനോദ്‌ഘാടനം കവിയും നാടകകൃത്തും നിയുക്ത കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി നിർവഹിച്ചു.
മലയാളികളുടെ ഉത്സവമായ ഓണത്തെ പോലും മതത്തിന്‍റെ പേരുപറഞ്ഞ് ഒരു വിഭാഗത്തിന്റേത് മാത്രമാക്കുന്ന പ്രവണതയെ അദ്ദേഹം വിമർശിച്ചു. മതേതരത്വത്തിന്‍റെ നാട്ടിൽ ഫാഷിസം പിടിമുറുക്കുമ്പോൾ സ്വാതന്ത്ര്യം എന്ന സ്വപ്നം കാത്തുസൂക്ഷിക്കാനും ജനാധിപത്യത്തിന്‍റെ മുന്നണിപ്പോരാളികളാകാനും 'ഓർമ' പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ലോക കേരളസഭ അംഗവും ഓർമ രക്ഷാധികാരിയുമായ എൻ.കെ. കുഞ്ഞുമുഹമ്മദ്, ലോകകേരള സഭാംഗം അനിത ശ്രീകുമാർ, യു.എ.ഇയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും ഷാർജ മാസ്സ് രക്ഷാധികാരിയുമായ അബ്ദുൽ ഹമീദ്, ഓർമ സെക്രട്ടറി സഫർ, ട്രഷറർ സാദിഖ്, ജോയന്‍റ് ട്രഷറർ ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഓർമ ജനറൽ സെക്രട്ടറി അനീഷ് മണ്ണാർക്കാട് സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് റിയാസ് കൂത്തുപറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജിഷ നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി ഓർമ കലാകാരന്മാർ അണിയിച്ചൊരുക്കിയ സംഗീതശിൽപം, നാടക ഗാനമേള, ശിങ്കാരിമേളം എന്നിവ അരങ്ങേറി. ഓർമ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ഇ.പി. രാജീവൻ, പി.പി. അഷ്‌റഫ്, മോഹനൻ മോറാഴ, കെ.കെ. രാജേഷ്, മേഘ, സുനിൽ ആറാട്ടുകടവ്, സജേഷ് ദർമൽ തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.