ദുബൈ: ബസിൽനിന്ന് വീണുകിട്ടിയ 2.5 ലക്ഷം ദിർഹമിെൻറ ബാഗ് തിരിച്ചേൽപിച്ച ബസ് ഡ്രൈവർക്ക് ആർ.ടി.എയുടെ ആദരം. പൊതുഗതാഗത ബസ് ഡ്രൈവറായ നൂർ ഖാനാണ് മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ചത്. പാകിസ്താൻ സ്വദേശിയായ നൂർഖാൻ ബാഗ് കിട്ടിയ ഉടൻ ഉടമകളെ കണ്ടെത്തി കൈമാറുകയായിരുന്നു. ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായറാണ് നൂർ ഖാനെ ആദരിച്ചത്.
പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ അഹ്മദ് ബഹ്റോസ്യാൻ പങ്കെടുത്തു. ജീവനക്കാരുടെ ഇത്തരം പ്രവൃത്തികളിൽ അഭിമാനമുണ്ടെന്നും തൊഴിലിടങ്ങളിലെ മികച്ച അന്തരീക്ഷമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും മത്താർ അൽതായർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ജീവനക്കാരുടെ ആത്മവിശ്വാസവും സത്യസന്ധതയും വർധിപ്പിക്കാൻ ഇടയാക്കും. പൊതുഗതാഗതം കൂടുതൽ ഉപയോഗിക്കാൻ ജനങ്ങളെ ഇത് പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആർ.ടി.എയുടെ ആദരം തനിക്കും എല്ലാ ജീവനക്കാർക്കും അഭിമാനകരമാണെന്ന് നൂർ ഖാൻ പറഞ്ഞു. തെൻറ പ്രവൃത്തി ജോലിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.