പിങ്ക് കളറിലുള്ള മനോഹരമായ പൂക്കളാണ് പനാമ റോസ് എന്ന ഈ ചെടിയുടെ ഏറ്റവും വലിയ ആകർഷണം. നവംബർ മാസത്തിൽ നന്നായി പൂക്കൾ വിടരുന്ന ചെടിയാണിത്. വേനൽ കാലത്ത് ഇടക്ക് ഇടക്ക് പൂക്കളും ഉണ്ടാകും. ഇതിന്‍റെ ഇലകൾ നീണ്ടു കൂർത്താണ് നിൽക്കുന്നത്. മെക്‌സികോയിൽ നിന്നാണ് ഈ ചെടിയുടെ വരവ്. അഞ്ചടി പൊക്കം വരെ വളരെയുള്ള ഒരു കുറ്റിചെടിയാണിത്.
പെന്‍റസുമായി ഇതിന് നല്ല സാമ്യമുണ്ട്. ഇതിന്‍റെ പൂക്കൾക്ക് വൈകുന്നേരം ആകുമ്പോൾ നല്ല മണമാണ്. വളരെ കുറച്ച് പരിചരണം മാത്രം ആവശ്യമുള്ള ചെടിയാണിത്. രാവിലെയുള്ള സൂര്യപ്രകാശം ചെടിക്ക് നല്ലതാണ്. ഉച്ചക്കുള്ള വെയിൽ താങ്ങാൻ ഈ ചെടിക്ക് പറ്റില്ല. തണലുള്ള സ്ഥലത്ത് വളർത്തുന്നതാണ് നല്ലത്. ചെടിയുടെ ചുറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അങ്ങനെ വന്നാൽ അത് ചെടി ചീഞ്ഞുപോകാനിടയാകും. ഇതിന്‍റെ തണ്ട് കട്ട് ചെയ്താണ് പ്രോപഗേറ്റ് ചെയ്യുന്നത്. ഒരുപാട് ചിത്രശലഭങ്ങളെ നമ്മുടെ തോട്ടത്തിലേക്ക് ആകർഷിക്കാൻ പറ്റുന്ന ഈ ചെടി ഉണ്ടെങ്കിൽ. നമ്മുടെ ബാൽക്കണിയിൽ വെക്കാൻ പറ്റിയ ഒരു ചെടിയാണിത്. കോമൺ പേര്: പനാമ റോസ്. ശാസ്ത്രീയ മാനം റൊണ്ടലേഷ്യ ലിയുകോഫില്ല. റുബിയാസിയ കുടുംബത്തിൽപ്പെട്ട ഒരു തരം ചെടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.