അബൂദബി: പുതുവര്‍ഷ ദിനമായ ജനുവരി ഒന്നിന് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. മുസഫ എം-18 ട്രക്ക് പാര്‍ക്കിങ്ങും സൗജന്യമാണ്. ജനുവരി രണ്ടിന് രാവിലെ എട്ട് മുതല്‍ പാര്‍ക്കിങ് ഫീസ് പതിവുപോലെ ഈടാക്കിത്തുടങ്ങും. ജനുവരി ഒന്നിന് ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും.
ജനുവരി രണ്ടിന് രാവിലെ 7 മുതല്‍ 9 വരെയും വൈകീട്ട് 5 മുതല്‍ 7 വരെയുമുള്ള സമയങ്ങളില്‍ പതിവുപോലെ ടോള്‍ ഈടാക്കിത്തുടങ്ങും. ഗതാഗത തടസ്സമുണ്ടാക്കാതിരിക്കാന്‍ നിരോധിത മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് അബൂദബി മൊബിലിറ്റി ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.
രാത്രി 9 മുതല്‍ രാവിലെ 8 വരെ താമസകേന്ദ്രങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യരുതെന്നും അനുവദനീയമായ ഇടങ്ങളില്‍ മാത്രമായിരിക്കണം പാര്‍ക്ക് ചെയ്യേണ്ടതെന്നും അബൂദബി മൊബിലിറ്റി നിര്‍ദേശിച്ചു.
പൊതു ബസുകള്‍ അവധി ദിനങ്ങളിലും ഷെഡ്യൂള്‍ അനുസരിച്ചുള്ള സര്‍വിസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബസിന്റെ സമയം അറിയുന്നതിന് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഗതാഗത വകുപ്പിന്റെ സര്‍വിസ് സപ്പോര്‍ട്ട് സെന്ററിന്റെ 800850 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ ദര്‍ബി സ്മാര്‍ട്ട് ആപ് ഉപയോഗിക്കുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.