ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ

സഹിഷ്ണുത മികച്ച ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കും -അബൂദബി കിരീടാവകാശി

അബൂദബി: സഹിഷ്ണുതയും പരസ്പരം മനസ്സിലാക്കലും മികച്ച ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും അതു തുടരുന്നതിന് താൻ പ്രതിജ്ഞാബദ്ധമാണെന്നും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ.

അന്താരാഷ്ട്ര സാഹോദര്യദിനമായ ഫെബ്രുവരി നാലിന് ട്വിറ്ററിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സഹകരിച്ചു പ്രവർത്തിക്കുന്നതിലൂടെ ലോകത്തിന് ഏതു സങ്കീർണമായ വെല്ലുവിളികളെയും നേരിടാനും ലോകത്തിനാകെ സമാധാനവും ഐശ്വര്യവും ലഭ്യമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് പ്രസിഡന്‍റ്​ ജോ ബൈഡൻ, ഫ്രാൻസിസ് മാർപാപ്പ, അൽ അസ്ഹർ ​ഗ്രാൻഡ്​ ഇമാം ഡോ. അഹ്​മദ് അൽ ത്വയ്യിബ് തുടങ്ങിയവരും സാഹോദര്യ മൂല്യം നിലനിർത്തുന്നതിന് ആഹ്വാനം ചെയ്തു.

അതിനിടെ ബെയ്ജിങ്ങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടനത്തിൽ സംബന്ധിക്കുന്നതിനായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ചൈനയിലെത്തി. ചൈനീസ് പ്രസിഡന്‍റ്​ ഷി ജിൻപിങ്ങിന്‍റെ ക്ഷണം സ്വീകരിച്ചാണ് അബൂദബി കിരീടാവകാശി ചൈനയിലെത്തിയത്.

Tags:    
News Summary - Patience will help build a better future - Abu Dhabi Crown Prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.