ദുബൈ: യു.എ.ഇയിലെ പയ്യന്നൂർ കാര പ്രവാസി കൂട്ടായ്മ, പ്രവാസികളായ പയ്യന്നൂർ കാര നിവാസികളുടെ സംഗമം സംഘടിപ്പിച്ചു. കാര സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ വി.പി. ശശികുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അബ്ദുസലാം എം.പി, ശ്രീപതി സി.പി, ശരീഫ് എം.സി, ഷഫീഖ് എം.ടി.പി, മുസ്തഫ കെ.പി എന്നിവർ സംസാരിച്ചു.
ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിന് ശശി കുമാർ രക്ഷാധികാരിയായി അബ്ദുലത്തീഫ് എം.ടി.പി, ശരീഫ് എം.സി, ജാഫർ എം.പി, ശ്രീപതി സി.പി, റമീസ് കെ.പി, ജയേഷ് കുമാർ, ലത്തീഫ് കെ.പി, സിദ്ദീഖ് എം.പി, ജംഷീദ് ഇ.എം.പി, റഹീം കെ.പി എന്നിവർ അടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു.
സംഘടനയുടെ പേര് കാര കൂട്ടായ്മ എന്നതിനുപകരം കാര തായിനേരി എന്നാക്കാനും തായിനേരിയിൽ നിന്നുള്ള പ്രവാസികളെ കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചു. തുടർന്ന് നടന്ന ചെറിയ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനം അബ്ദുല്ല എം.പി, ഷഫീഖ് എം.ടി.പി എന്നിവർ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.