ഗൾഫ് നാടുകളിൽ ഇത് ചൂടുകാലമാണ്. വൈകാതെ തണുപ്പിലേക്ക് മാറും. ഓരോ കാലാവസ്ഥയിലും ചെടികളെ പരിചരിക്കുന്ന രീതിയിലും മാറ്റം വേണം. ചുട് കൂടുമ്പോഴും തണുപ്പ് കൂടുമ്പോഴും ബാൽക്കണയിലെ ചെടികളെ സംരക്ഷിക്കാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണം.
ചൂടുകാലമാകുമ്പോൾ അധികം സൂര്യപ്രകാശം വേണ്ടാത്ത ചെടികളെ ഒരുപാട് വെയിൽ അടിക്കാത്ത സ്ഥലത്തേക്ക് മാറ്റാം. അതിന് സ്ഥലമില്ലെങ്കിൽ ഗ്രീൻ നെറ്റ് കർട്ടൻ പോലുള്ളവ ബാൽക്കണയിൽ ഉപയോഗിച്ച് വെയിലേൽക്കുന്നതിെൻറ കാഠിന്യം കുറക്കണം. രണ്ടു നേരവും നന്നായി നനച്ചു കൊടുക്കണം. ഹ്യുമിഡിറ്റി ഇഷ്ടപ്പെടുന്ന ചെടികളായ കലാതിയ (calathia), അേഗ്ലാനെമ (aglaonema), ഫേൺസ് (ferns) എന്നിവ ഉണ്ടെങ്കിൽ അതിനെ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നുങ്കിൽ റൂമിെൻറ അകത്തു വെക്കുക. പുറത്തു നെറ്റ് കെട്ടിയിട്ടുണ്ടെങ്കിൽ പോലും വലിയ പരന്ന പാത്രത്തിൽ കുറച്ച് ചരൽകല്ലുകൾ (pebbles) അടുക്കി വെച്ച് നിറച്ച ശേഷം വെള്ളം ഒഴിക്കുക. ഇതിെൻറ പുറത്തു ഇത്തരം ചെടികൾ വെക്കാം.
ഒരുപാട് ചൂടടിച്ചാൽ ചില ചെടികളുടെ ഇല കരിഞ്ഞു പോകും. അങ്ങനെ വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ചൂടു കൂടുതൽ ഉള്ള സമയത്തു വളം ഉപയോഗിക്കാതിരിക്കുന്നതാണ് ഇത്തരം ചെടികൾക്ക് നല്ലത്. റീപോട്ട് ചെയ്യാനോ വെട്ടിഒതുക്കാനോ പാടില്ല. ചൂടു കാലാവസ്ഥ മാറിയ ശേഷമാണ് ഇതൊക്കെ ചെയ്യേണ്ടത്.
പൊടികാറ്റുള്ളപ്പോൾ ചെടികളെ റൂമിനുള്ളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ശക്തിയായ കാറ്റാടിച്ചാൽ ചെടികൾക്ക് പ്രശ്നമാണ്. പൊടികാറ്റ് കൊണ്ട ചെടിയാണേൽ അതിനെ പതിയെ വാഷ് ചെയ്ത ശേഷം റൂമിെൻറ അകത്തു വെക്കാം.
അകത്തു വെച്ചാലും വെള്ളം ആവശ്യമുള്ള ചെടികൾക്ക് വെള്ളം നന്നായി കിട്ടിയില്ലെങ്കിൽ ഉണങ്ങി പോകും. എ.സി ഉപയോഗിക്കുന്ന മുറികളിലെ വരണ്ട അന്തരീക്ഷത്തിൽ പോട്ടിലെ ഇൗർപ്പം വേഗത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
വീടിനകത്ത് വെച്ചിരിക്കുന്ന ചെടികളെയും തണുപ്പ് കാലത്ത് ശ്രദ്ധിക്കണം. തണുപ്പുസമയത്ത് അകത്തിരിക്കുന്ന ചെടികൾക്ക് സാധാരണ ഒഴിക്കുന്നത് പോലെ വെള്ളം ഒഴിക്കരുത്. വെള്ളം കൂടി പോയാൽ ചെടി ചീഞ്ഞു പോകും. മണ്ണ് പരിശോധിച്ച ശേഷം മാത്രമേ വെള്ളം കൊടുക്കാവൂ. ഒരിഞ്ചു നീളത്തിൽ ഈർപ്പം ഉണ്ടോ എന്ന് വിരൽ കൊണ്ട് പരിശോധിക്കാം. നനവുണ്ടേൽ വെള്ളം ഒഴിക്കേണ്ടതില്ല. മണ്ണ് ഡ്രൈ ആകുമ്പോൾ മാത്രം വെള്ളം ഒഴിച്ചു കൊടുത്താൽ മതി. തണുപ്പ് കാലത്ത് ഒരിക്കലും വളം ഉപയോഗിക്കരുത്. ചെടിക്ക് തീരെ ആരോഗ്യമില്ലെന്ന് കണ്ടാൽ വളത്തിെൻറ ഇരട്ടി വെള്ളം ചേർത്തു കൊടുക്കാം.
തണുപ്പ് തുടങ്ങുന്ന സമയത്ത് തന്നെ ബാൽക്കണയിൽ നിന്ന് ചെടികൾ മാറ്റണം. ചെടിയുടെ പൊടിയെല്ലാം വൃത്തിയാക്കി എടുക്കണം. ആകത്തിരിക്കുന്ന പ്ലാൻസിന് രണ്ടാഴ്ച കൂടുമ്പോൾ പൊടിയെല്ലാം തട്ടി കൊടുക്കണം. കോട്ടൺ നനച്ചു തുടച്ചെടുക്കാം. പൊടി നീക്കി കൊടുക്കുന്നത് കൊണ്ട് ചെടികൾക്ക് നന്നായി സൂര്യപ്രകാശം വലിച്ചെടുക്കാൻ കഴിയും. സൂര്യപ്രകാശം വേണ്ട ചെടികളെ ജനാലയുടെ അരികിൽ വെക്കുന്നതാണ് നല്ലത്. എന്നാൽ ശക്തമായ കാറ്റടിക്കാൻ പാടില്ല. ചെടികൾ വെട്ടിയൊതുക്കാനും റീപോട്ട് ചെയ്യാനും നല്ലത് വസന്തകാലമാണ്.
തണുപ്പ് സമയത്തു ഹ്യുമുഡിഫൈയർ (humudifier) ഉപയോഗിക്കാൻ കഴിയുമെങ്കിൽ നല്ലതാണ്. ശൈത്യ കാലത്തെ ഡ്രൈനസ് ഒഴിവാക്കാൻ ഹ്യുമുഡിഫൈയർ സഹായിക്കും. ചെടികളെ കീടങ്ങൾ ആക്രമിച്ചിട്ടുണ്ടോന്നു പരിശോധിക്കണം. ഉണ്ടെകിൽ നന്നായി വൃത്തിയാക്കിയ ശേഷം ആ ചെടി മാറ്റി വെക്കണം. ഇല്ലെങ്കിൽ മറ്റു ചെടികൾക്കും രോഗം വരാൻ സാധ്യതയുണ്ട്.
റൂം ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ചെടികളെ അതിനടുത്തു നിന്നു മാറ്റി സൂക്ഷിക്കണം. വെട്ടം കിട്ടാത്ത സ്ഥലത്താണ് ചെടികൾ ഇരിക്കുന്നതെങ്കിൽ എൽ.ഇ.ഡി വെളിച്ചം കൊടുത്താൽ നന്നായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.