പ്രധാനമന്ത്രി യു.എ.ഇയിൽ; പരമോന്നത സിവിലിയൻ പുരസ്കാരം ഏറ്റുവാങ്ങി

അ​ബൂ​ദ​ബി: ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി യു.എ.ഇയിലെത്തിയ പ്രധാനമന്ത്രിക്ക് സിവിലിയൻ പുരസ്കാരമായ സായ ിദ് മെഡൽ സമ്മാനിച്ചു. ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കുന്നതിൽ വഹിച്ച പങ്ക് മാനിച്ചാണ് ബഹുമതി. രാഷ്ട്ര നേതാക്കൾക്ക ് യു.എ.ഇ നൽകുന്ന പരമോന്നത ബഹുമതിയാണിത്.

അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഉ​പ സ​ർ​വ്വ സൈ ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അടക്കമുള്ള ഭരണാധികാരികളുമായി പ്രധാനമന്ത്രി ചർച്ച നടത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ​ക്കു പു​റ​മെ ആ​ഗോ​ള-​പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളും ശൈ​ഖ്​ മു​ഹ​മ്മ​ദു​മാ​യുള്ള ചർച്ചയിൽ വിഷയമായി.

യു.എ.ഇയെ കരുത്തുറ്റ പങ്കാളിയായാണ് ഇന്ത്യ കാണുന്നതെന്ന് യു.എ.ഇ വാർത്താ ഏജൻസിയായ വാം നടത്തിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യു.എ.ഇയിലെത്തിയത്. ബഹ്‌റൈനും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജി7 ഉച്ചകോടിക്കായി പാരിസിലേക്ക് പോകും. രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യ ഗൾഫ് സന്ദർശനമാണിത്.

Tags:    
News Summary - pm-modi-arrives-in-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.