ദുബൈ: റമദാനിൽ ദുബൈയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത് 458 യാചകരെ. ദുബൈ പൊലീസിെൻറ യാചക നിരോധിത കാമ്പയിനിെൻറ ഭാഗമായാണ് ഇവരെ പിടികൂടിയത്. പെരുന്നാൾ അവധി ദിവസങ്ങളിൽ 23 പേരെയും പിടികൂടി.
യാചകർ സ്ഥിരമായി എത്തുന്ന സ്ഥലങ്ങളിൽ ഇത്തവണ പട്രോളിങ് ശക്തമാക്കിയിരുന്നു. മറ്റ് വകുപ്പുകളുമായി ചേർന്നായിരുന്നു പരിശോധന. പൊലീസിെൻറ കാമ്പയിനിെൻറ ഭാഗമായി യാചകരുടെ എണ്ണം കുറക്കാൻ കഴിഞ്ഞതായി ദുബൈ പൊലീസ് ഇൻഫിൽട്രേറ്റേഴ്സ് വിഭാഗം ഡയറക്ടർ കേണൽ അലി സാലിം പറഞ്ഞു. എല്ലാ വർഷവും ഇത്തരം കാമ്പയിനുകൾ പൊലീസ് നടത്താറുണ്ട്. അർഹരിലേക്ക് സഹായം എത്തിക്കേണ്ടത് അംഗീകൃത ചാരിറ്റി സംഘടനകളും സർക്കാർ സംവിധാനങ്ങളും വഴിയാണ്.
യാചകർക്ക് നേരിട്ട് പണം നൽകരുത്. യു.എ.ഇ ഭിക്ഷാടനം നടത്തുന്നവർക്ക് 5000 ദിർഹം പിഴയും മൂന്നുമാസം തടവും ശിക്ഷ ലഭിക്കും.രാജ്യത്തിന് പുറത്തുനിന്നുള്ളവരെ ഭിക്ഷാടനത്തിന് എത്തിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയും ആറ് മാസത്തിൽ കുറയാത്ത പിഴയും ലഭിക്കും. ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ 901 എന്ന ടോൾഫ്രീ നമ്പറിൽ പൊലീസിനെ അറിയിക്കണമെന്നും അലി സാലിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.