ദുബൈ: എമിറേറ്റിലെ മലയോര വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിലെ വ്യാപാരികൾക്ക് സഹായവും പിന്തുണയും നൽകുന്നതിന് പദ്ധതിയുമായി ദുബൈ പൊലീസ്. പ്രദേശത്ത് വിനോദസഞ്ചാര കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ യുവാക്കൾക്ക് കൂടുതൽ വികസന, വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കാൻ സഹായിക്കുന്നതാണ് സംരംഭം. സ്വകാര്യ-പൊതു മേഖലകളിൽ കൂടുതൽ അവസരം സൃഷ്ടിക്കാൻ സഹായിക്കുന്നതും മേഖലയുടെ വളർച്ചക്കും ഇത് ഉപകാരപ്പെടും. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹത്തയിലെ വ്യാപാരികളും ദുബൈ പൊലീസ് അധികൃതരും ഹത്ത കമ്മ്യൂണിറ്റി സെൻററിൽ യോഗം ചേർന്നു. പൊലീസ് ലോജിസ്റ്റിക്സ് വകുപ്പ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ലഫ്. കേണൽ ഉബൈദ് അൽ ശംസി യാഗത്തിൽ പങ്കെടുത്തു. ഇമാറാത്തി സംരംഭകരെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും സഹായിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.
ദുബൈ ഫിറ്റ്നസ് ചാലഞ്ച്, ബിഡോയിൻ ഹെറിറ്റേജ് ഫെസ്റ്റിവൽ, ദേശീയ ദിനാഘോഷം, ഹത്ത ഹണി ഫെസ്റ്റിവൽ, ഹത്ത കൾചറൽ നൈറ്റ്സ്, ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ, ഈദ് ആഘോഷം, ലൈറ്റ്സ് ഫെസ്റ്റിവൽ, ഹത്ത ഹിൽസ് റൺ, ഹത്ത ട്രൈയ്ത്ലൺ തുടങ്ങിയ പരിപാടികളുമായി അനുബന്ധിച്ചാണ് സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.