ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​വും പ​ണ​വും തി​രി​കെ ന​ൽ​കി; യു​വാ​ക്ക​ൾ​ക്ക്​ പൊ​ലീ​സ്​ ആ​ദ​രം

ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​വും പ​ണ​വും തി​രി​ച്ചേ​ൽ​പി​ച്ച്​ മാ​തൃ​ക കാ​ണി​ച്ച യു​വാ​ക്ക​ളെ പൊ​ലീ​സ്​ ആ​ദ​രി​ക്കു​ന്നു

ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​വും പ​ണ​വും തി​രി​കെ ന​ൽ​കി; യു​വാ​ക്ക​ൾ​ക്ക്​ പൊ​ലീ​സ്​ ആ​ദ​രം

ദു​ബൈ: ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും തി​രി​കെ ന​ൽ​കി മാ​തൃ​ക കാ​ണി​ച്ച യു.​എ.​ഇ നി​വാ​സി​ക​ളാ​യ ര​ണ്ട്​ യു​വാ​ക്ക​ളെ ദു​ബൈ പൊ​ലീ​സ്​ ആ​ദ​രി​ച്ചു. നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന്​ ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​ണ്​ ഇ​വ​ർ ഉ​ട​മ​ക്ക്​ തി​രി​കെ ഏ​ൽ​പി​ച്ച​ത്. മു​ഹ​മ്മ​ദ്​ അ​സം, സ​ഈ​ദ്​ അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ​ക്കാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ മു​ൻ​കൈ​യെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മു​ള്ള ദു​ബൈ പൊ​ലീ​സി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​മാ​യി ന​ട​പ​ടി യോ​ജി​ക്കു​ന്നു​വെ​ന്ന് നാ​യി​ഫ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ടി​ങ്​ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ എ​ക്സ്പേ​ർ​ട്ട്​ ഒ​മ​ർ അ​ഷൂ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Police respect youth for returning lost jewelry and money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.