ദുബൈ: അധ്യയന വർഷത്തിന്‍റെ ആദ്യദിനത്തിൽ ഹത്തയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് ആശംസ കൈമാറി പൊലീസ്.
ഹത്ത പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സുരക്ഷാ ബോധവത്കരണം നൽകുന്നതിനും അഭിനന്ദനങ്ങൾ അറിയിക്കുന്നതിനും സ്കൂളുകളിൽ എത്തിയത്.
ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ മുബാറക് അൽ കെത്ബി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വിജയകരമായ അക്കാദമിക് വർഷം ആശംസിച്ചു. ഭാവിതലമുറയുടെ നന്മക്ക് വേണ്ടി സുരക്ഷ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പൊലീസും അധികൃതരും പരസ്പര സഹകരണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ദുബൈ പൊലീസ് വിജയചിഹ്നങ്ങളായ 'അംന'യും 'മൻസൂ'റും സന്ദർശനത്തിൽ കുട്ടികൾക്ക് ആശംസകളും സമ്മാനങ്ങളും കൈമാറി. ഹത്തയിലെ സ്കൂൾ സോണുകളിൽ ട്രാഫിക് പട്രോൾ വിഭാഗം സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.