അബൂദബി: അനുദിനം വികസിക്കുന്ന മാധ്യമ ലോകത്തെ പുതുസാധ്യതകളും വെല്ലുവിളികളും പങ്കുവെക്കുന്ന ആഗോള മാധ്യമ കോൺഗ്രസിന്റെ ആദ്യ എഡിഷന് ഗംഭീര തുടക്കം.
അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽ (അഡ്നെക്) ചൊവ്വാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങോടെയാണ് പ്രദർശനങ്ങളും സമ്മേളനങ്ങളും ശിൽപശാലകളും ഉൾപ്പെടുന്ന കോൺഗ്രസിന് തുടക്കമായത്. 'മാധ്യമ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്താം'എന്ന തീമിന് കീഴിൽ മൂന്നുദിവസം നടക്കുന്ന കോൺഗ്രസിലേക്ക് ലോകമെമ്പാടുനിന്നും മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, മാധ്യമ സാങ്കേതിക മേഖലയിലെ വിദഗ്ധർ എന്നിവർ എത്തിച്ചേർന്നിട്ടുണ്ട്. മാധ്യമ മേഖലയിലെ നൂതനാശയങ്ങളും പുത്തൻ സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്ന 29 രാജ്യങ്ങളിലെ 170 കമ്പനികളും സ്ഥാപനങ്ങളുമാണ് എക്സിബിഷനിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.
'അഡ്നെക്'യു.എ.ഇ വാർത്ത ഏജൻസിയായ 'വാം'മുമായി സഹകരിച്ചാണ് 1200 പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഗ്രസ് ഒരുക്കിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മൾട്ടി-പ്ലാറ്റ്ഫോം വാർത്ത വിതരണത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകൾ, മെറ്റാവേർസിന്റെ വൻസാധ്യതകൾ, അതിലൂടെ രൂപപ്പെടുന്ന പരിവർത്തനം എന്നിവയെല്ലാം മാധ്യമ വ്യവസായത്തിൽ മാറ്റത്തിന് കാരണമാകുമെന്നും ഗ്ലോബൽ മീഡിയ കോൺഗ്രസ് ഇത്തരം വിഷയങ്ങൾ ചർച്ചയാകുന്ന മികച്ച പ്ലാറ്റ്ഫോമെന്ന നിലയിൽ ശ്രദ്ധേയമാണെന്നും 'വാം'ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റഈസി പ്രസ്താവിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസം നടന്ന മന്ത്രിതല പാനൽ ചർച്ചയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചു.
തുടർന്ന് നവമാധ്യമങ്ങളിലെ ഭാവി നിക്ഷേപസാധ്യതകൾ, അറബ് പ്രാദേശിക മാധ്യമങ്ങളുടെ മുന്നോട്ടുള്ള വഴി, സർക്കാർ ആശയവിനിമയത്തിന്റെ മാറുന്ന രീതികൾ, മെറ്റാവേഴ്സ് നിക്ഷേപം:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.