റാസല്‍ഖൈമ: സുസ്ഥിര സമ്പദ്വ്യവസ്ഥക്കുവേണ്ടിയുള്ള റാസല്‍ഖൈമയുടെ പദ്ധതികളില്‍ ദേശീയ കമ്പനികളെ പിന്തുണക്കുന്നതിനാണ് മുന്‍ഗണനയെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. റാക് പ്രോപര്‍ട്ടീസ് അവതരിപ്പിക്കുന്ന പുതിയ കോര്‍പറേറ്റ് സ്ട്രാറ്റജി ആൻഡ് ബ്രാഞ്ച് ഐഡന്റിറ്റി എ.ഡി.എക്സ് ലിസ്റ്റഡ് റാസല്‍ഖൈമ പ്രോപര്‍ട്ടീസ് ലോഞ്ചിങ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കമ്പനികളെ പിന്തുണക്കുന്നതിലൂടെ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ കഴിയുന്നതിനൊപ്പം എമിറേറ്റിലുള്ളവരുടെ ജീവിതനിലവാരം മികച്ചതാക്കാനും സഹായിക്കും. റാക് പ്രോപര്‍ട്ടീസിന്റെ പുതിയ നയവും ബ്രാന്‍ഡ് ഐഡന്റിറ്റിയും യു.എ.ഇ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കും. ഇത് കമ്പനിയുടെ നിക്ഷേപ യാത്രയിലെ നാഴികക്കല്ലായി രേഖപ്പെടുത്തും. റാസല്‍ഖൈമയുടെ റിയല്‍ എസ്റ്റേറ്റ്-നിക്ഷേപ മേഖലകളില്‍ റാക് പ്രോപര്‍ട്ടീസ് നല്കുന്ന സംഭാവനകള്‍ പ്രശംസാര്‍ഹമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് കൂടുതല്‍ കരുത്ത് നല്കുന്ന സംരംഭങ്ങളുമായി മുന്നോട്ട് ഗമിക്കാന്‍ റാക് പ്രോപര്‍ട്ടീസിന് സാധ്യമാകുമെന്നും ശൈഖ് സഊദ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.