അബൂദബി: ഖ്വാജാ മുഈനുദ്ദീൻ ചിശ്തി അജ്മീർ ഉറൂസ് വാർഷിക ആഘോഷ പരിപാടികളോടനുബന്ധിച്ച് യെസ് ഇന്ത്യ അബൂദാബി സംഘടിപ്പിക്കുന്ന ഖ്വാജാ ഗസൽ ഈവ്-25 ഖവാലി മത്സരം 10ന് വൈകീട്ട് ഏഴിന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടക്കും.
അബൂദബി എമിറേറ്റിൽനിന്നും രജിസ്ട്രേഷൻ പൂർത്തിയാക്കി മോണിറ്ററിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഖവാലി ഗ്രൂപ്പുകളാണ് ഖവാലി മത്സരത്തിൽ മാറ്റുരക്കുക. ഇതു രണ്ടാം വർഷമാണ് യെസ് ഇന്ത്യ അബൂദബിയിൽ ഖ്വാജാ ഗസൽ ഈവ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഗോൾഡ് കോയിൻ മെമന്റോസ് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ നൽകും. പരിപാടിയിൽ വിവിധ സാമൂഹിക സാംസ്കാരിക, മത സംഘടന രംഗത്തെ ഉന്നത വ്യക്തികൾ സംബന്ധിക്കും. ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ അബൂബക്കർ അസ്ഹരി അധ്യക്ഷതവഹിച്ചു. യാസിർ അഹമ്മദ് വേങ്ങര, മൊയ്തുട്ടി നൊച്ചിയാട്, സവാദ് കൂത്തുപറമ്പ്, ഷെരീഫ് ബദവി കുട്ടോത്ത്, അസ്ഫാർ മാഹി, ജൗഹർ, റഊഫ് എന്നിവർ സംബന്ധിച്ചു. സുബൈർ ബാലുശ്ശേരി സ്വാഗതവും ജാബിർ അമാനി കൊട്ടില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.