ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന പു​തി​യ സ്കൂ​ളു​ക​ളി​ൽ മാ​ത്രം -കെ.​എ​ച്ച്.​ഡി.​എ

ദു​ബൈ: പു​തി​യ സ്കൂ​ളു​ക​ളി​ൽ ഒ​ഴി​കെ 2024-25 അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ണ​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി​ല്ലെ​ന്ന് ദു​ബൈ​യി​ലെ​ സ്വ​കാ​ര്യ സ്കൂ​ൾ നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യാ​യ​​​ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി (കെ.​എ​ച്ച്.​ഡി.​എ) അ​റി​യി​ച്ചു. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം പ്ര​വ​ർ​ത്ത​നം മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും വി​പു​ല​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ദു​ബൈ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ കെ.​എ​ച്ച്.​ഡി.​എ അ​യ​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ ഖ​ലീ​ജ്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ദു​ബൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ കെ.​എ​ച്ച്.​ഡി.​എ എ​ല്ലാ വ​ർ​ഷ​വും ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി റേ​റ്റി​ങ്​ നി​ശ്ച​യി​ക്കാ​റു​ണ്ട്.

നി​ല​വാ​രം അ​നു​സ​രി​ച്ച്​ ഏ​റ്റ​വും മി​ക​ച്ച​ത്, മി​ക​ച്ച​ത്, സ്വീ​കാ​ര്യ​മാ​യ​ത്​ എ​ന്നി​ങ്ങ​നെ റേ​റ്റി​ങ്​ ന​ൽ​കാ​റാ​ണ്​ പ​തി​വ്. ഈ ​റേ​റ്റി​ങ്​ അ​നു​സ​രി​ച്ചാ​ണ്​ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക്​​ അ​നു​മ​തി ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളു​ക​ളു​ടെ റേ​റ്റി​ങ്ങും കെ.​എ​ച്ച്.​ഡി.​എ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പു​തി​യ സ്കൂ​ളു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ങ്കി​ലും സ്കൂ​ളു​ക​ൾ​ക്ക് പൂ​ർ​ണ പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്​ സ്കൂ​ൾ ഇ​ൻ​സ്​​പെ​ക്ഷ​ൻ ബ്യൂ​റോ​ക്ക് (ഡി.​എ​സ്.​ഐ.​ബി)​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇ​തു പ​രി​ശോ​ധി​ച്ച്​ കെ.​എ​ച്ച്.​ഡി.​എ അ​നു​മ​തി ന​ൽ​കും. ഈ ​വ​ർ​ഷം ജൂ​ലൈ അ​ഞ്ചി​നു മു​മ്പ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ കെ.​എ​ച്ച്.​ഡി.​എ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച സ്കൂ​ളു​ക​ളു​ടെ വി​വ​രം 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ടേം 2​ൽ പു​റ​ത്തു​വി​ടും. അ​തേ​സ​മ​യം, നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ്ട മേ​ഖ​ല​ക​ളി​ൽ ഡി.​എ​സ്.​ഐ.​ബി പ​രി​ശോ​ധ​ന ന​ട​ത്തും. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട മേ​ഖ​ല​ക​ളെ​യും മു​ൻ​ഗ​ണ​ന​ക​ളെ​യും കു​റി​ച്ച്​ സ്കൂ​ളു​ക​ളെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കും. സ്വ​യം വി​ല​യി​രു​ത്ത​ൽ ഫോ​റം എ​ല്ലാ സ്കൂ​ളു​ക​ളും നി​ർ​ബ​ന്ധ​മാ​യും അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ഴു​വ​ൻ സ്കൂ​ളി​ന്‍റെ ​പ്ര​ഫൈ​ൽ ഓ​ൺ​ലൈ​നി​ൽ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്നും സ​ർ​ക്കു​ല​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Tags:    
News Summary - Qualitative test only in new schools -KHDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.