ഷാ​ർ​ജ​യി​ൽ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക്​ നി​ല​വാ​ര പ​രി​ശോ​ധ​ന

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങി ഷാ​ർ​ജ പ്രൈ​വ​റ്റ്​ എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി (എ​സ്.​പി.​ഇ.​എ). പ്ര​മു​ഖ റേ​റ്റി​ങ്​​ സ്ഥാ​പ​ന​മാ​യ ഡി​ഗ്ലോ​സി​യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഡി​ഗ്ലോ​സി​യ​യും എ​സ്.​പി.​ഇ.​എ​യും ഒ​പ്പു​വെ​ച്ചു. എ​സ്.​പി.​ഇ.​എ ഡ​യ​റ​ക്ട​ർ അ​ലി അ​ൽ ഹൊ​സാ​നി, ഡി​ഗ്ലോ​സി​യ സി.​ഇ.​ഒ മി​മി ജെ​റ്റ്​ എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഷാ​ർ​ജ അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ സ്കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഷാ​ർ​ജ​യി​ലെ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ നേ​ടു​ന്ന​തി​നും സം​യു​ക്ത വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തെ ന​വീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ഡേ​റ്റ​ക​ൾ, മ​റ്റ്​ വി​വ​ര​ങ്ങ​ൾ എ​ന്നി​വ കൈ​മാ​റു​ക​യും റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ക​യു​മാ​ണ്​ ഡി​ഗ്ലോ​സി​യ​യു​ടെ ചു​മ​ത​ല.

എ​മി​റേ​റ്റി​ൽ ലൈ​സ​ൻ​സു​ള്ള സ്കൂ​ളു​ക​ളു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യം സു​ഗ​മ​മാ​ക്കു​ക​യും സ്റ്റാ​ൻ​ഡേ​ഡ്​ ടെ​സ്റ്റു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ഈ ​സ്കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡേ​റ്റ ഡി​ഗ്ലോ​സി​യ​യു​മാ​യി പ​ങ്കി​ടു​ന്നു​ണ്ടെ​ന്ന്​ എ​സ്.​പി.​ഇ.​എ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ ടെ​സ്റ്റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ സ്കൂ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യും. വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ഇ​ത്​ സ​ഹാ​യ​ക​മാ​വും.

സ്കൂ​ളു​ക​ളി​ൽ ന​ട​ത്തി​യ നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ളു​ടെ​യും വി​ശ​ക​ല​ന​ങ്ങ​ളു​ടെ​യും ഫ​ല​ങ്ങ​ൾ ഡി​​ഗ്ലോ​സി​യ എ​സ്.​പി.​ഇ.​എ​യു​മാ​യി പ​​ങ്കി​ടു​ക​യും ചെ​യ്യും.വ്യ​ക്​​തി​ഗ​ത ​ഡേ​റ്റ​യു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫെ​ഡ​റ​ൽ നി​യ​മം അ​നു​സ​രി​ച്ച്​ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ സം​ര​ക്ഷ​ണം ഡി​ഗ്ലോ​സി​യ ഉ​റ​പ്പാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പ​ങ്കു​വെ​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യും സ​മ​ഗ്ര​ത​യും ഡി​ഗ്ലോ​സി​യ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സ്കൂ​ളു​ക​ളു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്ന്​ എ​സ്.​പി.​ഇ.​എ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Quality Inspection in Private Schools in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.