ഖു​ര്‍ആ​ന്‍ മ​ത്സ​രം മാ​ര്‍ച്ച് 22, 23, 24 തീ​യ​തി​ക​ളി​ല്‍ അ​ബൂ​ദ​ബി​യി​ല്‍

അ​ബൂ​ദ​ബി: ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്റ​ര്‍ ഖു​ര്‍ആ​ന്‍ മ​ത്സ​രം സീ​സ​ണ്‍ 3 മാ​ര്‍ച്ച് 22, 23, 24 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. യു.​എ.​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര്‍ക്ക് വേ​ണ്ടി​യാ​ണ് ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​സ്‍ലാ​മി​ക് സെ​ന്റ​ര്‍ റി​ലീ​ജ്യ​ന്‍സ് വി​ഭാ​ഗം ഖു​ര്‍ആ​ന്‍ മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

24ന് ​രാ​ത്രി​യാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ. യു.​എ.​ഇ​യി​ലെ പ്ര​മു​ഖ മ​ത​പ​ണ്ഡി​ത​രാ​ണ് വി​ധി​ക​ര്‍ത്താ​ക്ക​ള്‍. വി​ജ​യി​ക​ള്‍ക്ക് ആ​ക​ര്‍ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ന​ല്‍കു​ക. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ര്‍ മാ​ര്‍ച്ച് അ​ഞ്ചി​ന​കം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്റ് പി. ​ബാ​വ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ണ്‍: 02 642 4488, 055 955 7395, 050 581 0744, 055 824 3574.

Tags:    
News Summary - Quran Competition in Abu Dhabi on March 22- 23- 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.