റാക് കിഴക്കല്‍ മേഖലകളില്‍ മഴയും ആലിപ്പഴവര്‍ഷവും

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ കുദ്റ, അല്‍ മുനായ്, ഷൗക്ക പ്രദേശങ്ങളില്‍ കനത്തമഴ ലഭിച്ചു. ദേശീയ കാലാവസ്ഥ കേന്ദ്രത്തി​െൻറ അറിയിപ്പ് ശരിവെച്ചാണ് ബുധനാഴ്ച റാസല്‍ഖൈമയിലെ ചില പ്രദേശങ്ങളില്‍ മഴ വര്‍ഷിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

മഴയോടൊപ്പം നല്ല തോതിലുള്ള ആലിപ്പഴവര്‍ഷവും ഈ മേഖലകളിലുണ്ടായി. പ്രാന്ത പ്രദേശങ്ങളില്‍ 41-45, തീരപ്രദേശങ്ങളില്‍ 40-36, പര്‍വത മേഖലകളില്‍ 31-35 ഡിഗ്രിയും താപനില പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.