ദുബൈ: ഈ മാസം അവസാന പത്തുദിവസങ്ങളിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ വീണ്ടും മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുബൈയും വടക്കൻ എമിറേറ്റുകളും അൽഐൻ അബൂദബി അടക്കമുള്ള പ്രദേശങ്ങളിലുമാണ് മഴ പ്രവചിക്കപ്പെടുന്നത്. തീരപ്രദേശങ്ങളിൽ ചെറിയ മഴയും മലയോര, ഉൾനാടുകളിൽ ശക്തമായ മഴയുമാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസം രാജ്യത്ത് ശക്തമായ മഴ ലഭിച്ച ശേഷം താപനില വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കാലം പൂർണമായും തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇത് പതിയെ വീണ്ടും മഴക്ക് വഴിമാറുമെന്നും താപനില കുറയുമെന്നുമാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത ദിവസങ്ങളിലും രാജ്യത്ത് പല ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷം പ്രവചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.