ദുബൈ: അബൂദബിയിലും ദുബൈയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച രാത്രി 8.30 വരെയാണ് മഴക്ക് സാധ്യതയുള്ളത്. ദുബൈയിലും അബൂദബിയിലും യെല്ലോ അലർട്ടാണ് അധികൃതർ പുറപ്പെടുവിച്ചത്. എന്നാൽ കിഴക്കൻ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടാണ്. ഈ മേഖലയിൽ ശക്തമായ മഴ ലഭിക്കും.
അതേസമയം, മഴയും വെളിച്ചക്കുറവും അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അബൂദബിയിൽ വ്യാഴാഴ്ച രാവിലെയോടെ മഴയും ഇടിമിന്നലും പ്രതീക്ഷിക്കാമെന്ന് ആഗോള കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനമായ വിൻഡി അറിയിച്ചു. ഉച്ചയോടെ ദുബൈ, റാസൽഖൈമ, ഷാർജ, ഫുജൈറ എന്നീ എമിറേറ്റുകളിലും മഴ പ്രവചിക്കുന്നുണ്ട്.
അതിനിടെ, ബുധനാഴ്ച തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. അബൂദബിയിലെ അൽ ദഫ്രയിലും ഷാർജ, അജ്മാൻ എമിറേറ്റുകളിലുമാണ് മഴ ലഭിച്ചത്. ഫുജൈറ, ഷാർജ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി ചെറുതും വലുതുമായ മഴ ലഭിക്കുന്നുണ്ട്. ഈ മാസം 27 വരെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. മഴ വർധിച്ചതോടെ താപനില കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.