വിൻ ഗോൾഡ് വിത് റെയിൻബോ പ്രൊമോഷ​െൻറ മൂന്നാമത് നറുക്കെടുപ്പ് ചോയ്‌ത്രം ദുബൈ ഹെഡ് ഓഫീസിൽ ദുബൈ എക്കൊണോമിക് നറുക്കെടുപ്പ്​ വിഭാഗം പ്രതിനിധി റാശിദ് അൽ മാരി, ചോയ്​ത്രം സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ്‌ ഏരിയ മാനേജർ മോസം ബഷീർ എന്നിവർ ചേർന്ന്​ നിർവഹിക്കുന്നു

'വിൻ ഗോൾഡ് വിത് റെയിൻബോ': മൂന്നാമത്തെ മെഗാ വിജയി മലപ്പുറം സ്വദേശി

ദുബൈ: മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന റെയിൻബോ മിൽക്ക് പ്രൊമോഷ​െൻറ മൂന്നാമത്തെ നറുക്കെടുപ്പിൽ അജ്‌മാനിലെ അൽ നിബ്രാസ് കഫെറ്റീരിയയിലെ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മഹ്‌റൂഫ് 40,000 ദിർഹം ഗോൾഡ് വൗച്ചറി​െൻറ വിജയിയായി (കൂപ്പൺ നമ്പർ 54451).

പ്രോത്സാഹന സമ്മാനങ്ങളായ 10,000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകൾ ദുബൈ അവീറിലെ ഗസൽ അൽ ഹംരിയ റസ്​റ്റാറൻറിലെ യൂസഫ് പുളിക്കൽ (49946), ദുബൈ അബു ഹൈലിലെ സഹാറ സ്​റ്റാർ റസ്​റ്റാറൻറിലെ നിയാസ് വി.ടി.കെ (26188), അബൂദബി ഹംദാൻ റോയൽ ബീച്ച് റസ്​റ്റാറൻറിലെ ഫവാസ് അലി (17858), ഖോർഫുക്കാൻ ശാത്തി റെസ്​റ്റാറൻറിലെ സുലൈമാൻ മീപ്പുറത് (279) എന്നിവർക്കും ലഭിച്ചു.

2021 ജനുവരി ഒമ്പത്​ മുതൽ മാർച്ച് 31 വരെ കാലയളവിൽ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്​റ്റാറൻറ്, കഫറ്റീരിയകൾ എന്നിവക്കായി നടത്തുന്ന അഞ്ച്​ നറുക്കെടുപ്പുകളിലൂടെ നാല് ലക്ഷം ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്.

ഇനിയുള്ള രണ്ടു നറുക്കെടുപ്പുകൾ 2021 മാർച്ച് 17, ഏപ്രിൽ അഞ്ച്​ തീയതികളിലാണ് നടക്കുന്നത്. ഓരോ നറുക്കെടുപ്പിലൂടെയും ഓരോ മെഗാ വിജയിക്കും 40,000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറും നാലു വിജയികൾക്ക് 10,000 ദിർഹമി​െൻറ ഗോൾഡ് വൗച്ചറുകളുമാണ് സമ്മാനമായി നൽകുന്നത്.

യു.എ.ഇയിലെ റെസ്​റ്റാറൻറ്, കഫറ്റീരിയ ഉടമസ്ഥർക്ക് ലളിതമായി മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാലോ അല്ലെങ്കിൽ ഒരു കാർട്ടൺ 410 ഗ്രാം ഏലക്കായ പാലോ വാങ്ങുന്നതിലൂടെ സെയിൽസ്മാൻമാർ വഴി ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിനു അവസരം ലഭിക്കും. ദുബൈ എക്കൊണോമിക് നറുക്കെടുപ്പ് വിഭാഗം പ്രധിനിധി റാശിദ് അൽ മാരി, ചൊയ്​ത്രം സെയിൽസ് മാനേജർ നാസർ അഹമദ്, ഫ്രീസ് ലാൻഡ്‌ ഏരിയ മാനേജർ മോസം ബഷീർ എന്നിവർ പങ്കെടുത്തു.


Tags:    
News Summary - rainbow lucky draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.