റാസല്‍ഖൈമ: റാക് സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ ഡിജിറ്റല്‍ ഫെസ്റ്റ് നടത്തി. എമിറേറ്റ് സെയ്ഫർ ഇന്റർനെറ്റ് സൊസൈറ്റിയും ടൈക്കൂൺ ഗ്രൂപ് ഓഫ് കമ്പനിയുമായി ചേർന്നാണ് ഡിജിറ്റൽ ഫെസ്റ്റ് ‘സ്റ്റോഗോ ഫെസ്റ്റ്’ നടത്തിയത്. സുസ്ഥിര സമൂഹത്തിന് ഓൺലൈൻ ഓഫ് ലൈൻ സുരക്ഷ എന്ന ആശയത്തിലൂന്നി നവീന സാങ്കേതികവിദ്യയുടെ മാതൃകകൾ ഒരുക്കി വിദ്യാർഥികൾ ഡിജിറ്റൽ ഫെസ്റ്റിവലിൽ പങ്കെടുത്തു.
വിദ്യാർഥികൾ സ്വയം വികസിപ്പിച്ച വർക്കിങ് മോഡലുകൾ, റോബോട്ടിക്സ്, വിഷ്വൽ കോഡിങ്, അനിമേഷൻ, ഡോക്യുമെന്ററി, ഗെയിമുകൾ, മൊബൈൽ ആപ്പുകൾ തുടങ്ങിയവ അവതരിപ്പിച്ചു. സൈബർ ലോകത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ സുസ്ഥിരമായ ഒരു ലോകത്തിനായി കുട്ടികളെ പരിസ്ഥിതി സ്നേഹമുള്ള പൗരന്മാരാക്കി വളർത്തുക എന്ന ആശയത്തിൽ രൂപവത്കരിക്കുന്ന സ്റ്റോഗോ ക്ലബ് എന്ന ആശയം ഡിജിറ്റൽ ഫെസ്റ്റിൽ അവതരിപ്പിക്കപ്പെട്ടു.
എമിറേറ്റ്സ് സെയ്ഫർ ഇന്റർനെറ്റ് സൊസൈറ്റി ചെയർമാൻ ഡോക്ടർ മുഹമ്മദ് അൽ മെഹ്യാസ്, ടൈക്കൂൺ ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ ജയേഷ് സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡിജിറ്റൽ ഫെസ്റ്റ് പോലുള്ള പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൂതന സാങ്കേതിക വിദ്യയെ കുറിച്ച് കൂടുതൽ അറിയാനും ഓൺലൈൻ ഓഫ് ലൈൻ രംഗത്ത് സുരക്ഷിതരായിരിക്കേണ്ടതിന്റെ ആവശ്യകത ബോധവത്കരിക്കാനും സഹായകമാകുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.