റാസൽഖൈമ: റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സ്കൂൾ ചെയർമാൻ ഹബീബ് റഹ്മാൻ മുണ്ടോൾ രജത ജൂബിലി ദീപശിഖ കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ, വൈസ് ചെയർമാൻ താൻസൻ ഹബീബ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് വിഷ്ണു പ്രസാദ്, വൈസ് പ്രിൻസിപ്പൽ പ്രീത, അസി. മാനേജർ ശ്യാമള പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ ഉന്നത പദവികളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവ വിദ്യാർഥികൾ വിഡിയോ കോൺഫറൻസിലൂടെ ചടങ്ങിന് ആശംസകൾ നേർന്നു. വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനുതകുന്ന കൂടുതൽ പരിപാടികൾ ഈ രജത ജൂബിലി വർഷത്തിൽ നടപ്പാക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ പറഞ്ഞു.
സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുടെ പരേഡും കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.