റാസല്‍ഖൈമയില്‍ നടന്ന റാക് വെറ്ററന്‍സ് അസോസിയേഷന് യോഗത്തിനെത്തിയവര്‍
റാസല്‍ഖൈമ: റാക് വെറ്ററന്‍സ് അസോസിയേഷന് യു.എ.ഇ ചാപ്റ്റര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് റാസല്‍ഖൈമയില്‍ പ്രഥമയോഗം ചേര്‍ന്നു.
റാക് ഗ്രാന്‍ഡ് റസ്റ്റാറന്റില്‍ ചേര്‍ന്ന യോഗത്തില്‍ റാക് വെറ്ററന്‍സ് അസോസിയേഷന് പ്രസിഡന്റ് എ.എം.എം. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ശ്രീധരന് പ്രസാദ്, ജോര്‍ജ് സാമുവല്‍, കമറുദ്ദീന്, പി.കെ. കരീം, കെ. സുരേഷ് കുമാര്‍, വിനോദ് കുമാര്‍, ജയലക്ഷ്മി, എ.കെ. സേതുനാഥ്, ഷാജി മണക്കാട്, അന്‍സാര്‍ കൊയിലാണ്ടി, അലി ഖാദര്‍, പത്മരാജ് എന്നിവര്‍ സംസാരിച്ചു. എം.ബി. അനീസുദ്ദീന്‍ സ്വാഗതവും ആര്. സജ്ജാദ് ഫൈസല്‍ നന്ദിയും പറഞ്ഞു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് റാസല്‍ഖൈമയില്‍നിന്ന് മടങ്ങിയവരുടെ മുന്‍കൈയില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റാക് വെറ്ററന്‍സ് അസോസിയേഷന് നിലവില്‍ വന്നത്. അഞ്ചു വര്‍ഷമായി റാസല്‍ഖൈമയിലുള്ള എല്ലാവര്ക്കും കൂട്ടായ്മയില്‍ അംഗത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ജാതി-മത-രാഷ്ട്രീയത്തിനതീതമായ സൗഹൃദ സന്ദേശം ഉയര്‍ത്തുന്ന റാക് വെറ്ററന്‍സ് അസോസിയേഷനില്‍ അംഗമാകണമെന്നുള്ളവര്ക്ക് +91 95 440 29999 വാട്ട്സാപ് നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.