റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫുട്ബാള്‍ പ്രേമികളുടെ ഏറ്റവും പ്രിയങ്കരനായ പാലക്കാട് സ്വദേശി നൂറുദ്ദീന്‍ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്. നാസല്‍ ഖൈമയില്‍ വര്‍ഷങ്ങളായി നൂറുദ്ദീനില്ലാതെ ഫുട്ബാള്‍ ഗ്രൗണ്ട് ചലിക്കാറില്ല. അത്രയേറെ ഫുട്ബാള്‍ കളിയുമായി ഇഴുകി ച്ചേര്‍ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
റാസല്‍ഖൈമ എം. പോസ്റ്റ് സര്‍വിസിലെ ജീവനക്കാരനായിരുന്ന നൂറുദ്ദീന്‍ റാസല്‍ ഖൈമയില്‍ മാത്രമല്ല, യു.എ.ഇയില്‍ തന്നെ ഫുട്ബാള്‍ പ്രേമികളുടെ ആവേശമായിരുന്നു. പ്രവാസം തുടങ്ങുന്നതിനുമുമ്പ് പാലക്കാട് ജില്ല ഫുട്ബാള്‍ ടീം താരമായിരുന്നു നൂറുദ്ദീന്‍. പിന്നീട് പ്രവാസ ജീവിതത്തിലും റാക് ചാലഞ്ചേഴ്സ് മുതലുള്ള ടീമുകളുടെ മാനേജറായി പ്രവര്‍ത്തിച്ചു.
റാസല്‍ഖൈമയിലെ പ്രമുഖ വ്യാപാര ശൃംഖലയായ ഗള്‍ഫ് ഹൈപ്പര്‍ മാര്‍ക്കറ്റ് എഫ്.സി ടീം മാനേജറായി സേവനം ചെയ്യുകയായിരുന്നു. മികച്ച ഫുട്ബാള്‍ കളിക്കാരെ കണ്ടെത്തി അവര്‍ക്ക് എന്നും പ്രോത്സാഹനം നല്കുന്ന ഗള്‍ഫ് ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡി ടി.പി. അബ്ദുസ്സലാം നൂറുദ്ദീനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും യു.എ.ഇയിലെ വിവിധ എമിറേറ്റ്സില്‍ നിന്നും ടീമുകളെ അണിനിരത്തി പത്തോളം ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റുകളും വെറ്ററന്‍സ് ടൂര്‍ണമെന്റുകളും നടത്തിയിരുന്നു.
ദുബൈ, ഷാര്‍ജ, അജ്മാന് ഉള്‍പ്പെടെ വിവിധ എമിറേറ്റുകളില്‍ നിന്നും ഒരുപാട് ചാമ്പ്യന്‍സ് കപ്പുകള്‍ ഈ ടീമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാട്ടില്‍നിന്നും നിരവധി സംസ്ഥാന-ജില്ല കളിക്കാരെയും ഐ.എം. വിജയന് ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളെയും യു.എ.ഇയില്‍ എത്തിച്ചിട്ടുണ്ട്. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന നൂറുദ്ദീന്‍ ഫുട്ബാള്‍ ക്ലബുകളും മറ്റും ചേർന്ന് യാത്രയയപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.