ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് സ്വീ​ക​ര​ണം

ഓ​ർ​മ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ സം​സാ​രി​ക്കു​ന്നു 

ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് സ്വീ​ക​ര​ണം

ദു​ബൈ: യു.​എ.​ഇ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ സം​സ്ഥാ​ന ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് ‘ഓ​ർ​മ’ സ്വീ​ക​ര​ണം ന​ൽ​കി. ഓ​ണ​വും ക്രി​സ്മ​സും ഈ​ദും ഒ​ന്നി​ച്ചു ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഒ​രേ ഒ​രു സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ൽ ഓ​ശാ​ന പ്ര​ദ​ക്ഷി​ണം അ​നു​വ​ദി​ക്കാ​ത്ത ഭ​ര​ണ​കൂ​ട നി​ല​പാ​ടി​നെ പ​രാ​മ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​തി​ദ​രി​ദ്ര​ർ ഇ​ല്ലാ​ത്ത ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഓ​ർ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഓ​ർ​മ അം​ഗം രാ​ജ​ൻ കോ​ട്ടാ​ത്ത​ല​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ഓ​ർ​മ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​നൗ​ഫ​ൽ പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് സം​സാ​രി​ച്ചു. ഓ​ർ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജി​ജി​ത അ​നി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - reception for finance minister kn balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.