റാസല്‍ഖൈമ: റാക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ടബൗട്ട് (അല്‍റഫ) മുതല്‍ അല്‍ മര്‍ജാന്‍ ഐലൻഡ് റൗണ്ടബൗട്ട് വരെ ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡിലെ വേഗപരിധി 100ല്‍നിന്ന് 80 കിലോമീറ്ററായി കുറക്കുന്നതായി റാക് പൊലീസ്.
ഈ മാസം 17 മുതല്‍ പുതിയ വേഗപരിധി പ്രാബല്യത്തിലാകും. ഇതോടെ ജനുവരി 17 മുതല്‍ ഈ റോഡിലെ പരമാവധി വേഗപരിധി 121 കിലോമീറ്ററില്‍നിന്ന് 101 കിലോ മീറ്ററായി കുറയും.
സുരക്ഷിതമായ റോഡ് ഗതാഗതം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് വേഗപരിധിയില്‍ മാറ്റം വരുത്തുന്നതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍സാം അല്‍ നഖ്ബി പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റൗണ്ടബൗട്ടില്നിന്ന് തുടങ്ങുന്ന സുപ്രധാന റോഡ് റെസിഡന്‍ഷ്യല്‍, വിനോദ-വാണിജ്യ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.
അല്‍ റഫ, അല്‍ ജസീറ അല്‍ ഹംറ, മിന അല്‍ അറബ് പ്രദേശങ്ങള്‍ കവര്‍ ചെയ്ത് അല്‍ മര്‍ജാന്‍ ഐലൻഡിലെത്തുന്ന റോഡിനെ കൂടുതല്‍ സുരക്ഷിതമാക്കുന്നതാണ് തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.